Feb 29, 2008

വ്യത്യസ്തനാം ഒരു ബ്ലോഗ്ഗര്‍

വ്യത്യസ്തനാമൊരു ബ്ലോഗ്ഗറാം ബ്ലോഗ്ഗനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
ബ്ലോഗ്ഗെഴുതുന്നോര്‍ക്ക് ബലിയവന്‍ ബ്ലോഗ്ഗന്‍ , , ,
ബ്ലോഗ്ഗെഴുതുന്നോര്‍ക്ക് ബലിയവന്‍ ബ്ലോഗ്ഗന്‍
വെറുമൊരു ബ്ലോഗ്ഗരല്ലിവനൊരു ഭ്രാന്തന്‍

Feb 26, 2008

ആറാം ദിനത്തിലെ അബദ്ധം

ഇതൊരു അബദ്ധത്തിന്റെ കഥയാണ്. പ്രപഞ്ച സ്രഷ്ടാവിനു പറ്റിയ ഒരു തെറ്റ്‌. സൃഷ്ടിയുടെ സമയമായിരുന്നു അത്. ഓരോ ദിവസവും അവിടുന്ന് ഓരോ പുതിയ കാര്യങ്ങള്‍ സൃഷ്ടിച്ചു. ആദ്യം വെളിച്ചം, പിന്നെ ആകാശം ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ജലം, ജീവന്‍, പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍, അങ്ങനെ ഓരോന്നും അവിടുന്ന് വളരെ മനോഹരമായി സൃഷ്ടിച്ചു. താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായെന്നു അവിടുന്ന് മനസ്സിലാക്കി. അങ്ങനെ ആദ്യത്തെ അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞു . ആറാം ദിവസം അദ്ദേഹം ഇതുവരെ താന്‍ സൃഷ്ടിച്ചതില്‍ വെച്ചേറ്റവും ശ്രേഷ്ടമായതും മഹനീയമായതുമായ ഒരു പുതിയ മൃഗത്തെ സൃഷ്ടിക്കുവാന്‍ വിചാരിച്ചു. ഭൂമിയിലെ സര്‍വ ജീവ ജാലങ്ങളുടെയും മേല്‍ ആ മൃഗത്തിനു അധികാരം കൊടുത്തു. എന്നാല്‍ സൃഷ്ടി കഴിഞ്ഞപ്പോള്‍ ആ മൃഗം വേറെ ചില പ്രത്യേകതകള്‍ ഉള്ളതായാണ് മാറിയത്. എന്തൊക്കെയായിരുന്നു ആ മൃഗത്തിന്റെ പ്രത്യേകതകള്‍ എന്നോ?

വിനയമില്ലാതെ പ്രാര്‍ത്തിക്കുകയും പ്രണയമില്ലാതെ പ്രാപിക്കുകയും തിന്നാന്‍ വേണ്ടിയല്ലാതെ കൊല്ലുകയും ചെയ്യുന്ന ഒരു മൃഗം. അതാരാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇപ്പോളെ മനസ്സിലായിട്ടുണ്ടാകുമല്ലോ?
അത് മനുഷ്യന്‍ തന്നെയാണ്. അത് തന്നെയാണ് ദൈവത്തിനു പറ്റിയ ഏറ്റവും വലിയ അബദ്ധം.

ഏറ്റവും മഹനീയമായ സൃഷ്ടിയായത് കൊണ്ടു അവിടുന്ന് അവനെ തന്റെ തന്നെ ചായയിലും രൂപത്തിലുമാണ് സൃഷ്ടിച്ചത്. അവന് ചിന്തിക്കുവാനുള്ള വിവേകം കൊടുത്തു. ഭൂമിയിലുള്ള എല്ലാത്തിന്റെയും മേല്‍ അവന് അധികാരം കൊടുത്തു. അതോടെ അവന്‍ അഹങ്കാരിയായി, വിനയമില്ലാത്തവനായി അവന്റെ പ്രാര്‍ഥനകള്‍ അഹങ്കാരം നിറഞ്ഞതായി.നമ്മളില്‍ എത്ര പേര്‍ ഇന്നു അല്പമെന്കിലും വിനയത്തോടെ ദൈവത്തോട് സംസാരിക്കുന്നവര്‍ ഉണ്ടാകും? പണവും പ്രതാപവും നിറഞ്ഞ നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും നമ്മുടെ വിനയമില്ലായ്മ തന്നെയല്ലേ കാണിക്കുന്നത്?

പ്രണയമില്ലാതെ പ്രാപിക്കുക എന്നുള്ളത് ഇന്നത്തെ കാലത്തു വളരെ പ്രസക്തമായ ഒന്നാണ്. എത്രയോ പെണ്‍ പീഡന കഥകള്‍ നിറഞ്ഞു നില്ക്കുന്ന നാടാണ്‌ നമ്മളുടെത് എന്ന് ഒന്നാലോചിച്ചു നോക്കിയാല്‍ മതിയാകും. ഇന്നു പ്രണയത്തിന്റെ പ്രധാന ലക്‍ഷ്യം മറ്റൊരാളുടെ സൌന്ദര്യമോ സമ്പത്തോ ആയി മാറിയിട്ടില്ലേ?

ഈ ലോകത്ത് മനുഷ്യരാണ് ഏറ്റവും അധികം കൊന്നിട്ടുള്ളത്. ഇതൊന്നും സ്വന്തം ഭക്ഷണത്തിന് വേണ്ടിയായിരുന്നില്ല. മറ്റെല്ലാ ജീവജാലങ്ങളും ഒരു കൊല നടത്തുന്നത് സ്വന്തം ആഹാര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണു. എന്നാല്‍ ഇന്നു നാം നടത്തുന്ന യുദ്ധങ്ങളും കലാപങ്ങളും ആര്‍ക്കു വേണ്ടിയാണ്?

ഇനി നിങ്ങള്‍ പറയു ആറാം ദിനത്തിലെ സൃഷ്ടി തന്നെയായിരുന്നില്ലേ ഏറ്റവും വലിയ അബദ്ധം?

Feb 23, 2008

പ്രണയവിചാരങ്ങള്‍






ഇന്നു എനിക്ക് പ്രണയത്തെ കുറിച്ചാണ് പറയാനുള്ളത്. നാം എല്ലാം ഏറ്റവും അധികം കേള്‍ക്കാനും കാണാനും അനുഭവിക്കാനും ഇഷ്ടപെടുന്ന ഒന്നാണല്ലോ പ്രണയം. പ്രത്യേകിച്ചും ഇതു പ്രണയത്തിന്‍റെ മാസമാണ്. ചെമ്പനീര്‍ പൂവുകളുടെയും വഴിമാറി തുടങ്ങിയ ശിശിര കാലത്തിന്റെയും മാസം. എല്ലാവരുടെ മനസ്സിലും ഒരു കൊച്ചു പ്രണയമുണ്ട്. സ്വന്തം സ്വകാര്യതകളില്‍ ഓര്‍ത്തിരുന്നു സന്തോഷിക്കുവാനും നൊമ്പരപ്പെടുവാനും ഒക്കെ കാരണമാകുന്ന പ്രണയം. പ്രണയത്തിന്റെയും സൌഹൃദതിന്റെയും അതിര്‍ വരമ്പുകള്‍ വളരെ നേര്‍ത്തതാനെന്നു എവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട്. ഏതാണ് നല്ലത് എന്ന് ഞാന്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഇന്നിന്റെ യുവത്വത്തിന്റെ ഒരു പ്രധാന പ്രശ്നവും ഇതു തന്നെയാണെന്ന് എനിക്ക് തോന്നുന്നു. നാമെല്ലാവരും സ്നേഹിക്കുവാനും സ്നേഹിക്കപെടുവാനും ആഗ്രഹിക്കുന്നവരാണ്‌. എങ്കിലും പ്രണയം എന്ന സ്നേഹത്തിന്റെ അതി വിശിഷ്ടമായ ഭാവത്തെ നമ്മുടെ സമൂഹം ഇന്നും അംഗീകരിച്ചു തുടങ്ങിയിട്ടില്ല എന്ന് വേണം പറയാന്‍. അത് വെറുതെ സിനിമകളില്‍ മാത്രം ക ണ്ട് രസിക്കാനുള്ള ഒന്നാണെന്ന് നാം ധരിച്ചു വശായിരിക്കുന്നു. എങ്കിലും അങ്ങനെ ഒരു അവബോധം ഉള്ളത് കൊണ്ടാകാം നമ്മുടെ സമൂഹം മറ്റു വിദേശ സംസ്കാരങ്ങളെ പോലെ ധാര്‍മികമായി അധപതിക്കാത്തത്.

എങ്കിലും നമുക്കു പ്രണയിക്കാം. ഈ ജീവിതത്തില്‍, ഈ മനോഹരമായ ലോകത്ത് കാണുന്ന എല്ലാത്തിലും നമുക്കു പ്രണയം ദര്‍ശിക്കാം. ഒരിക്കലെന്കിലും പ്രണയത്തിന്റെ ചൂടും നൊമ്പരങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും ചെറിയ ചെറിയ തമാശകളും വേര്‍പാടിന്റെ വേദനകളും അനുഭവിക്കുവാന്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ? ഒരിക്കലെന്കിലും അവള്‍/ അവന്‍ എന്റേത്‌ മാത്രമായിരുന്നെന്കില്‍ എന്ന് നിങ്ങള്‍ കരുതിയിട്ടില്ലേ? അവനോട് / അവളോട് ഒരല്പം അടുപ്പത്തോടെ ഇടപെടുന്ന നിങ്ങളുടെ മറ്റു സുഹൃത്തുക്കളോട് നിങ്ങള്ക്ക് ദേഷ്യം തോന്നിയിട്ടില്ലേ? കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു ഒന്നും പറയാതെ ഒരായിരം കഥകള്‍ പങ്കുവെക്കുവാന്‍ നിങ്ങള്‍ ആഗ്രഹിചിട്ടില്ലേ? അവളുടെ മുടിച്ചുരുളുകളില്‍ മുഖം പൂഴ്ത്തുവാന്‍ നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേ? അവന്റെ ചുടുനിശ്വാസങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുവാന്‍ നിങ്ങള്‍ കൊതിച്ചിട്ടില്ലേ?
........... എന്നിട്ടും ...... എന്നിട്ടും നാം പറയുന്നു വെറും സൌഹൃദം മാത്രമാണ് അതെന്ന്‌. അവിടെ നാം തോറ്റു പോകുകയാണോ? സൌഹൃദത്തിന്റെ മൂടുപടം നമ്മെ നമ്മിലേക്ക്‌ തന്നെ മൂടിവെക്കുന്നത് നാം കാണുന്നില്ലേ?

പ്രണയത്തെ കുറിച്ചു ഞാന്‍ ഏറ്റവും അധികം ഇഷ്ടപെടുന്ന രണ്ടു വരി ഇവിടെ കുറിച്ചുകൊണ്ട് ഞാന്‍ നിറുത്തട്ടെ

സ്നേഹിച്ചു സ്നേഹിച്ചു നാം അനശ്വരരാകുക .....
സ്നേഹിച്ചു തീരാത്തോരാത്മാക്കള്‍ ആകുക......

പ്രണയപൂര്‍വ്വം

ശുഭരാത്രി,

വേതാളം

Feb 21, 2008

വീണ്ടും ഞാന്‍ എഴുതി തുടങ്ങുകയാണ്. എന്‍റെ മലയാളം എന്നെ വീണ്ടും എന്തെങ്കിലുമൊക്കെ കുറിച്ചിടാന്‍ പ്രേരിപ്പിക്കുന്നു. ആദ്യമേ തന്നെ എന്‍റെ ബ്ലോഗില്‍ ആദ്യമായ് ഒരു അഭിപ്രായം കുറിച്ച പ്രിയ സുഹൃത്തിന്‌ ഞാന്‍ നന്ദി പറയട്ടെ. എനിക്ക് സ്വാഗതമോതിയ എന്‍റെ പ്രിയ കൂട്ടുകാരാ നിനക്കു ഈ വേതാളത്തിന്റെ വന്ദനം. ഇപ്പോള്‍ ഞാന്‍ സത്യത്തില്‍ ഒരു പാട്ടു കേള്‍ക്കുകയാണ്. പഴയ ഒരു പാട്ട്‌. മാമാന്കം എന്നാരംഭിക്കുന്ന ഒരു യേശുദാസ് ഗാനം. ഒരുപാടു കഷ്ടപെട്ടിട്ടാണ് ഞാന്‍ ഇന്നാ പാട്ട് ഡൌണ്‍ലോഡ് ചെയ്തത്. ഇനിപ്പോ വേറെ ഒരു പാടു കൂടി എനിക്ക് ഡൌണ്‍ലോഡ് ചെയ്യണം. ഞാന്‍ വളരെ അധികം ഇഷ്ടപെടുന്ന ഒരു ഗാനം. നിങ്ങളും അത് ഇഷ്ടപെടുമെന്നു ഞാന്‍ കരുതുന്നു.
സ്വപ്നങ്ങളെ വീനുരങ്ങു‌ മോഹങ്ങളേ ഇനിയുറങ്ങൂ എന്ന ഗാനം നിങ്ങള്‍ക്കും ഇഷ്ടമല്ലേ?
പക്ഷെ ഞാന്‍ ഒരുപാടു തവണ ശ്രമിച്ചിട്ടും എനിക്ക് ആ ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കണേ ഇല്ല. നിങ്ങളുടെ ആരുടെ എങ്കിലും പക്കല്‍ ആ ഗാനം ഉണ്ട് എന്കില്‍ എനിക്കത് അയച്ചു തരുമോ?
തകില്കൊട്ടംബുരം എന്ന സിനിമയിലെ ഗാനമാണ്. പിന്നെ ഞാന്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങിയ കാര്യം ഞാന്‍ എന്‍റെ കൂടുകാരിയോടു പറഞ്ഞു. അതെന്തു സാധനം ആണെന്നാണ്‌ അവള്‍ ചോദിക്കുന്നത്‌. കടയില്‍ വാങ്ങാന്‍ കിട്ടുമെന്നു പറയാനാണ് എനിക്ക് തോന്നിയത്. എങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല. കാരണം അവള്‍ ഒരു
പാവമാണ്‌. എന്നെ ഒരുപാടു സ്നേഹിക്കുന്നവല്‍.
ജോലിയുടെ കാര്യം ഒന്നുമായില്ല. വേതാളം എന്ത് ജോലിക്കാന് പോകുക എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. കഥകള്‍ പറഞ്ഞു ചോദ്യങ്ങള്‍ ചോദിച്ചു അങ്ങനെ തന്നെ അങ്ങ് കഴിഞ്ഞാല്‍ പോരെ എന്ന് ചോദിക്കുന്നവരുമുണ്ട്.
പറയാന്‍ എനിക്കിപ്പോള്‍ കഥകള്‍ ഒന്നുമില്ല. പിന്നെ ചോദ്യങ്ങള്‍ ചോദിച്ചത് കൊണ്ടു ഈ നാടു ഇനിയൊട്ടും നന്നാവാനും പോണില്ല. അപ്പോള്‍ എനിക്കിനി വലിയ സാധ്യത ഇല്ല എന്ന് വേണം കരുതാന്‍. എന്ന് വെച്ചാല്‍ വേതാളം പട്ടിണിയില്‍ ആകാന്‍ പോണു എന്നര്ത്ഥം. പഴയ വല്ല കഥകളും പൊടി തട്ടിയെടുക്കാം എന്ന് വിചാരിച്ചാല്‍ ഏതെങ്കിലും തിരക്കഥാകൃത്ത്‌ എനിക്കെതിരെ കേസ് കൊടുക്കുമെന്ന ഭയവുമുണ്ട്. കാലം പഴയ വിക്രമാദിത്യന്റെ അല്ല സുഹൃത്തുക്കളെ. പുല്‍ക്കൊടി തുമ്പിനു പോലും വാളിന്റെ മൂര്‍ച്ചയുള്ള കാലമാണ്. ഇനി എന്ത് എന്ന ഒരു ചോദ്യം എന്നെ വല്ലാതെ ഭയപെടുതുന്നു. എങ്കിലും നാളെ മുതല്‍ ഞാന്‍ ഇടക്കിടെ എന്‍റെ പഴയ കഥകള്‍ ഇവിടെ എഴുതി തുടങ്ങാം. ഒരു മുന്‍കൂര്‍ ജാമ്യം ippole എടുക്കുകയാണ്.
എനിക്കെതിരെ ആരും കേസ് കൊടുക്കരുത്‌. ചുമ്മാ ജീവിച്ചുപോട്ടെ സുഹൃത്തുക്കളെ.
ശുഭരാത്രി
സസ്നേഹം
വേതാളം.

Feb 20, 2008

പ്രിയ സുഹൃത്തുക്കളെ ,
ഇന്നു ഞാന്‍ മലയാളത്തില്‍ എഴുതാം എന്നു വിചാരിച്ചു. വേതാളം സംസാരിച്ചിരുന്നത്‌ ഏതു ഭാഷയായിരുന്നുവോ ആവോ? മുന്‍പൊരിക്കല്‍ ഒരു ടെലിവിഷന്‍ ചാനലില്‍ കാണിച്ചിരുന്ന പോലെ പറഞ്ഞാല്‍ മനസ്സിലാവാത്ത ഭാഷയായിരുന്നുവോ?? ആ എനിക്കറിയില്ല. ഇന്നു ഇതാണ് എന്‍റെ ഭാഷ. ഇതാദ്യമായാണ് ഞാന്‍ നെറ്റില്‍ മലയാളം ഉപയോഗിക്കുന്നത്. ഇന്നു പൊതുവെ വിരസമായ ഒരു ദിവസമായിരുന്നു. പ്രെത്യേകിച്ചു പുതുമകള്‍ ഒന്നുമില്ലാത്ത ദിവസം. ഒരു പുതിയ ജോലിക്ക് ഞാന്‍ അപേക്ഷിച്ചു. പക്ഷെ ഒന്നും ഇതുവരെയും സംഭവിച്ചില്ല. നാളെ മുതല്‍ കൂടുതല്‍ തീവ്രമായി ശ്രമിക്കണം. ഒരു ജോലി മനുഷ്യന് എത്രയോ അത്യാവശ്യമാണ്, ല്ലേ? ജോലിയെക്കാള്‍ കൂടുതല്‍ ആവശ്യം മനുഷ്യന് പണമാണ്. ഞാന്‍ വീണ്ടും കഴിഞ്ഞ തവണ പറഞ്ഞ അതേ കാര്യങ്ങളില്‍ തന്നെ എത്തുകയാണ്.
ഈ വീണ്ടും എണ്ണ വാക്ക് ഇതില്‍ ശേരിയാവുന്നില്ല. അതെങ്ങിനെയാണ് ശെരിയാക്കുക എന്നു നിങ്ങള്‍ എനിക്ക് പറഞ്ഞു തരണം. ഇന്നു എനിക്ക് പുതിയ ചോദ്യങ്ങള്‍ ഒന്നുമില്ല. എല്ലാവര്‍ക്കും എന്‍റെ ശുഭരാത്രി.

Feb 17, 2008

The First Question

Well, this is the first day of my life here in this new form. And it is almost midnight now. All r sleeping, eh? Me too feel like sleeping. Tomorrow 've to go work. The simple routines. Nothing fresh and nothing creative. Everyone is running after money. But why? Thats my question today. We all know that we r here for a very shorter period in this wide world. Where 're we before and Where 'll be after we dont know. But Still we fight each other for everything everywhere.But for what? Isn't a great foolishness? Who can answer me?

ente kurippukal