Mar 31, 2008

ഗാനമേള..

ചെറുപ്പം തൊട്ടേ എനിക്കീ പാട്ടിന്റെ അസ്ക്യത ലേശം ഉണ്ടാര്‍ന്നു. ലേശം ന്നു പറഞ്ഞാല്‍ പോര ഒരു ഭ്രാന്തിന്റെ ചില ലക്ഷണങ്ങള്‍ അതിലുണ്ടാര്‍ന്നു എന്ന് നാട്ടുകാര്‍ പറയും, (അത് ചുമ്മാ അസൂയ കൊണ്ടാനെന്നെ ഞാന്‍ വിശ്വസിക്കത്തുള്ളൂ ) നന്നെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കുളിമുറി, കക്കൂസ്, തുടങ്ങിയ പ്രധാന വേദികള്‍ എന്റെ പാട്ടുകള്‍ ഒരാവേശം പോലെ കേട്ടു നിന്നിരുന്നു, ഇപ്പോളും അവ എനിക്ക് മതിയായ പ്രോത്സാഹനം തരുന്നുണ്ട്. എന്റെ ചുറ്റുവട്ടത്തുള്ള ഒരു വിധപ്പെട്ട നാട്ടുകാര്‍ക്കൊക്കെ എന്റെ ഈ ഭ്രാന്തു ചിരപരിചിതമായത് കൊണ്ടു അവര്‍ ഇതൊന്നും കേട്ട ഭാവം പോലും നടിക്കാറില്ല. ചിലര്‍ ചുമ്മാ വന്നു ഓസിനു ഉപദേശങ്ങള്‍ നല്‍കാനും മടിക്കില്ല, " നിനക്കു വേറെ പണിയൊന്നുമില്ലേ? ഞങ്ങള്‍ക്കൊന്നും ഇവിടെ കിടന്നു പൊറുക്കണ്ടേ? തുടങ്ങിയ നിര്‍ദ്ദോഷമായ ചില ചോദ്യങ്ങളും എറിഞ്ഞെക്കാം. പക്ഷെ, ഇതൊന്നും എന്നെ ഒട്ടും തന്നെ തളര്ത്തിയിരുന്നില്ല. ഒടെതമ്പുരാന്‍ നമുക്കു കനിഞ്ഞു നല്‍കിയിരിക്കുന്ന ഇത്തരം കഴിവുകള്‍ കേവലം അസൂയാലുക്കളായ ചിലരുടെ വാക്കുകള്‍ക്കു മുന്‍പില്‍ എടുത്തു അട്ടത്തു കേറ്റി വെക്കാന്‍ പെടുമോ?

എന്റെ സംഗീത ബോധത്തിന്റെ ഏറ്റവും അവസാനത്തെ ആരാധിക എന്റെ ചേച്ചിയുടെ അന്ച്ചു വയസ്സ് പ്രായമുള്ള മകള്‍ ഈവക്കുട്ടിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളം അവള്‍ എന്റെ പാട്ടു കേട്ടു കോരിതരിച്ചിരുന്നിട്ടുണ്ട്. എന്റെ മധുരമായ സ്വരരാഗങ്ങള്‍ കേട്ടിട്ടാണ് അവള്‍ എന്നും കാലത്ത് എഴുന്നെല്‍ക്കുക. കണ്ണൊക്കെ തിരുമ്മി പാതി ഉറക്കത്തില്‍ പായയില്‍ എഴുന്നേറ്റിരുന്നു അവള്‍ ഒരു കുഞ്ഞു നേരം എന്നെ തുറിച്ചു നോക്കും, പിന്നെ ഒരു കരച്ചിലാണ്.

" അമ്മാമ്മേ ഈ കുഞ്ഞച്ചനോട് ഒന്നു മിണ്ടാണ്ട്ക്കാന്‍ പറാ, എന്നെ സല്യപെടുതുനു " എന്നൊക്കെ വലിയ വായില്‍ വിളിച്ചു എണ്ണി പ്പെറുക്കി കരയും .എന്റെ ആവേശം കൂടത്തെ ഉള്ളു അതിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍. അവളെ പറഞ്ഞിട്ടു കാര്യമില്ല.പണ്ടൊരിക്കല്‍ പാട്ടുപാടി തുടങ്ങി അവസാനം മോണോ ആക്ടില്‍ അവസാനിപ്പിച്ചവ ളാ അവള്‍ടെ അമ്മ. അപ്പൊ പിന്നെ അത്രേം സംഗീത ബോധമേ അവള്‍ക്കുണ്ടാവുള്ളൂ. (പാവം, ഈവക്കുട്ടി എന്നില്‍ നിന്നും രെക്ഷപെട്ടു അവള്‍ടെ അമ്മയുടെ അടുത്തേക്ക് , ഒസ്ട്രലിയ യിലേക്ക് നാടുവിട്ടു)

അപ്പോള്‍ പറഞ്ഞു വന്നത് എന്റെ പാട്ടിനെ കുറിച്ചും ഗാനമേളയെ കുറിച്ചുമാണ്. ഞാന്‍ സ്കൂളില്‍ പത്തിന് പഠിക്കുമ്പോള്‍ നടന്ന സംഭവം ആണ്. അത്തവണ യുവജനോത്സവത്തിനു ന്റെ സ്വപ്ന പദ്ധതികള്‍ ഒരു ഗാനമേളയും നാടകവുമായിരുന്നു. രണ്ടിന്റേയും രചന സംവിധാനം അവതരണം ഒക്കെയും ഈ ഞാന്‍. ( എന്റെ സ്കൂളിന്റെ കലാ ദാരിദ്ര്യം എന്നൊക്കെ പറഞ്ഞു നിങ്ങള്‍ മൂക്കത്ത്‌ വിരല്‍ വെക്കാന്‍ വരട്ടെ). നാടകം വയ്റ്റിംഗ് ഫോര്‍ ഗോദ്ധോ എന്ന അതി പ്രെശസ്തമായ ഒന്നു. (അത് ഞങ്ങള്‍ അവതരിപ്പിച്ചു കുളമാക്കിയത്‌ പിന്നിട് പറയാം)

ഗാനമേള എന്ന് പറഞ്ഞാല്‍ അതി വിപുലമായ ഒരു സെറ്റ് അപ് ആണ്. വാടകക്ക് എടുക്കുന്ന ഒരു സെറ്റ് തബല, പിന്നെ ഉണ്ണികളെ കളിപ്പിക്കുന്ന ഒരു കിലുക്കാം പെട്ടി, (തകില്‍ എന്നൊക്കെ വേണേല്‍ പറയാം, ഒരു അഡ്ജസ്റ്റ് മെന്റിനു) , പിന്നെ ചിലപ്പോള്‍ ഒരു ഹാര്‍മോണിയം കൂടി ഉണ്ടാകും. പിന്നെ മൈക്ക്, ഞങ്ങള്‍ ആറോ ഏഴോ പാര്ടിസിപന്റസ്. മതി ഇത്രയേ വേണ്ടു.

ആ കൊല്ലം ലളിത ഗാനത്തിന് ഒന്നാം സമ്മാനം വാങ്ങിയ ഈ ഞാന്‍ തന്നെയാണ് എന്റെ ട്രൂപിന്റെ ശക്തി എന്ന് ഞാന്‍ പറഞ്ഞാല്‍ അത് നിങ്ങള്‍ വിശ്വസിക്കുമോ ആവോ? പിന്നെ രണ്ടു ഫീമെയില്‍ സിങ്ങേര്സ്. പ്രീതിയും ബിന്ദുവും. തബല കൊട്ടാന്‍ റോണി, ഹാര്‍മോനിയവും തകിലും വായിക്കാന്‍ വിനീഷും, ഞാനും. ഞാന്‍ തന്നെ പാടുന്നു. കുറെ മുന്പ് തന്നെ ഞങ്ങള്‍ പരിശീലനം തുടങ്ങി. പെണ്‍കുട്ടികള്‍ക്ക് ഞാന്‍ ഉദ്ദേശിച്ച പാട്ടു 'തേന്‍ മാവിന്‍ കൊമ്പത്ത്" എന്ന സിനിമയിലെ 'നിലാ പൊങ്ങഗലായെലാ' എന്ന ഗാനം ആയിരുന്നു. അധികം താളമൊന്നും ഇല്ലാതെ തന്നെ കാര്യം നടത്താം. 'കണ്ണേ കലൈമാനേ ' എന്ന ഗാനം ഞാനും പാടാം എന്ന് കരുതി.

എല്ലാവരും സമ്മതിച്ചു. അന്ന് തന്നെ ഞങ്ങള്‍ തുടങ്ങി.പെന്കുടികള്‍ക്ക് അത്ര രസിച്ചതായ് എനിക്ക് തോന്നീല്ല.പിറ്റേ ദിവസം ആദ്യത്തെ കല്ലുകടി തുടങ്ങി. പിറ്റേ ദിവസം പെണ്‍കുട്ടികള്‍ വന്നത് വേറെ ഒരു പാട്ടുമായിട്ടാണ്.

'കണ്ണ എന്‍ ചെലക്കുള്ളില്‍ കട്ടുരുമ്പ് ഉരിന്ചിരുക്ക് ' എന്ന തമിഴ് ഗാനം. അത് എനിക്കത്ര പിടിച്ചില്ല. ആ പാട്ടിനു ചില സ്പെല്ലിംഗ് മിസ്ടകെസ് ഉണ്ടെന്നു ഞാന്‍ അവരോട് ആവുന്നത്ര പറഞ്ഞു നോക്കി. യെവടെ , അവര്‍ വിടുന്ന മട്ടില്ല.നിങ്ങള്‍ ആ ഗാനം കണ്ടിട്ടുന്ടെല്‍ കുറച്ചൊക്കെ മനസ്സിലാകും. അവസാനം ഞാന്‍ സമ്മതിച്ചു. വീട്ടില്‍ വന്നപ്പോള്‍ ചേച്ചി എന്ന മൂരാച്ചി എന്നെ കുറെ കളിയാക്കി,

' ഈ വൃത്തികെട്ട പാട്ടാണോ നീ പാടാന്‍ പോണേ, നന്നായി'

എങ്കിലും ഞങ്ങള്‍ പരിശീലനം അതി ഘോരമായി തുടര്‍ന്നു.

അങ്ങനെ ആ ദിനം വന്നെത്തി.സ്റ്റേജില്‍ കേറാന്‍ തുടങ്ങുമ്പോലാണ് ഞാന്‍ അത് കണ്ടത്. എന്റെ ക്ലാസ്സിന്റെ ലീഡര്‍ അവിടെ കര്‍ട്ടന്‍ വലിക്കുന്നതിന്റെ അടുത്ത് നില്ക്കുന്നു. ഞങ്ങള്‍ ആറ് പേരെ ഉള്ളു. അവനെ കൂടി ചുമ്മാ കേറ്റാം. ലീഡര്‍ അല്ലെ, അവനും ഒന്നു ഷൈന്‍ ചെയ്തോട്ടെ എന്നെനിക്കു തോന്നി, (അവന്റെ മനസ്സില്‍ അങ്ങനൊരു ആഗ്രഹം ഉണ്ടെന്നു എനിക്ക് നേരത്തെ തോന്നിയിരുന്നു, കാരണം പലപ്പോഴും ഞങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ അവന്‍ അവിടെ വന്നിരിക്കാരുണ്ട്.) ഞാന്‍ ജിനീഷിനെ വിളിച്ചു,

"നീയും വാടാ, ലീഡര്‍ ഉണ്ടേല്‍ നമ്മുടെ ക്ലാസ്സിനൊരു ബലമാണ്‌"

" ഏയ് , ഞാന്‍ ഇല്ലടാ, അതൊന്നും ശരിയാവൂല്ല" അവന്‍ വിനയ പുരസ്സരം പറഞ്ഞു.

" ചുമ്മാ കേറി നിന്നാല്‍ മതി , നീ ഒന്നും ചെയ്യാന്‍ പോണ്ടാ"

സത്യത്തില്‍ അവന് നല്ല സന്തോഷമുന്ടെന്നു എനിക്കറിയാം. പാവം, നഞാന്‍ അധികം നിര്‍ബന്ധിക്കാതെ തന്നെ അവന്‍ സ്ടേജില്‍ കേറാന്‍ തയ്യാറായി.

അങ്ങനെ ഞങ്ങള്‍ പരിപാടി തുടങ്ങുകയായി.

ആദ്യത്തെ ഗാനം എന്റെതാണ്, 'കണ്ണേ കലൈമാനേ ' എന്ന ഗാനം. ഞാന്‍ തുടങ്ങി. അല്പം കഴിഞ്ഞു മുന്‍പില്‍ ഇരിക്കുന്ന കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങി, എനിക്ക് കാര്യം മനസ്സിലായില്ല. വല്ലാതെ ബോര്‍ ആകാതെ പാടാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അന്നേരം സ്ടേജില്‍ ഒരു ചെറിയ തള്ളും വലിയും നടക്കുകയാണ്. തബലക്ക് വേണ്ടി റോണിയും ജിനീഷും തമ്മില്‍. അതാണ് കുട്ടികള്‍ ചിരിക്കുന്നേ. അവസാനം നമ്മുടെ ലീഡര്‍ അതില്‍ ജയിച്ചു എന്ന് പാട്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. ആ കശ്മലന്‍ യാതൊരു താളവുമില്ലാതേ കിട്ടിയ അവസരം ഉപയോഗിക്കുകയാണ്.ഒരു തരം ടപ്പാം കൂത്ത്‌ കൊട്ടു 'കണ്ണേ കലൈമാനേ ' എന്ന പാവം പാട്ടിനു. അവന്റെ താളത്തിനു അനുസരിച്ച് ഞാന്‍ പാടാം എന്ന് നോക്കി, യെവടെ നടക്കുന്നു. ആശാന്‍ പരിസരം തന്നെ മറന്നു അവന്റെതായ ഒരു ലോകത്തില്‍ നിന്നു കൊട്ടുകയാണ്.

ഒരു കണക്കിന് ഞാന്‍ അത് അവസാനിപ്പിച്ചു. അടുത്ത പാട്ടു അനൌണ്‍സ് ചെയ്യാന്‍ വീണ്ടും മൈക്ക് എടുത്തതും അവന്‍ ചാടി വന്നു മൈക്ക് തട്ടിപ്പറിച്ചു. എന്നിട്ട് പറഞ്ഞു

" അടുത്ത ഗാനം ആലപിക്കുന്നത്...... ശ്രീ ജിനീഷ്."

ഈശ്വരാ!!! എനിക്ക് തലയില്‍ ആകെ ഗാനമേള നടക്കുന്ന പ്രതീതി. അവന്‍ യാതൊരു കൂസലും ഇല്ലാതേ തുടങ്ങി.

"വരിക്ക ചക്കെടെ ചുള കണക്കിന്........"

നാല് വരി കഴിഞ്ഞപ്പോലെക്കും അവന്‍ ആ പാട്ടു മറന്നു. പക്ഷെ ഒരു നിമിഷം തടഞ്ഞു നിന്നിട്ടു അവന്‍ വീണ്ടും പാടി.

തൂ ചീസ് ബടി ഹി മസ്തു മസ്തു........

അങ്ങനെ തുടരെ തുടരെ നാല് വരി വീതം നാലോ അന്ച്ചോ പാട്ടുകള്‍

എങ്ങനെ കൊട്ടണം എന്നൊന്നും അറിയാണ്ടെ പാവം റോണി തബലയില്‍ ടൈപ്പ് രൈടിംഗ് പഠിക്കുന്നു.

വിനീഷ് ഒരു മൂലയില്‍ ചമ്മി നില്ക്കുന്നു. പാവം പെണ്‍കുട്ടികള്‍ ഒന്നും മിണ്ടാനാവാതെ ഡെസ്കില്‍ പിടിച്ചു നില്ക്കുന്നു. ഞാന്‍ ആകെ വിയര്‍ത്തു കുളിച്ചു ഇപ്പോള്‍ വീഴും എന്ന അവസ്ഥയില്‍ ..

പക്ഷെ അവന്‍ മാത്രം തകര്‍ക്കുകയാണ്. അവസാനം ,

അവന്റെ പാട്ടു കഴിഞ്ഞപ്പോള്‍ , അവന്‍, ഞങ്ങളുടെ ക്ലാസ്സ് ലീഡര്‍, ഔദ്യോധികമായ് പ്രഖ്യാപിച്ചു.

'ടെന്‍ ഡി ' യുടെ ഗാനമേള ഇതോടെ ഇവിടെ പൂര്‍ത്തിയാവുന്നു. നന്ദി."

കര്‍ട്ടന്‍ താഴ്ന്നു. കട്ടുരുമ്പും ചെലയുമൊന്നും പാവം പെണ്‍കുട്ടികള്‍ക്ക് പാടാന്‍ കഴിഞ്ഞില്ല.

പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമത്തോടെ ഞങ്ങള്‍ സ്റ്റേജില്‍ നിന്നും താഴെ ഇറങ്ങി.

അവന്‍ ആണെന്കില്‍ ഒരു പാടു സന്തോഷത്തിലും.

ഇറങ്ങിയ പാടെ എന്നെ കെട്ടിപിടിച്ചു കൊണ്ടു അവന്‍ പറഞ്ഞു,

"സന്തോഷായില്ലേ? കലക്കീല്ലേ നമ്മള്?"



വാല്‍ : ഇതു ചുമ്മാ നിങ്ങള്‍ വിശ്വസിക്കാന്‍ ഞാന്‍ കഷ്ടപ്പെട്ട് അപ്‌ലോഡ്‌ ചെയ്തതാ,,

(കേള്‍ക്കാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നാണ് ബൈബിളില്‍ പറഞ്ഞെക്കുന്നെ എങ്കിലും.)

http://www.divshare.com/download/4148120-3ad

ബ്ലോഗ്നാര്‍ക്കാവില്‍ അമ്മയാന്നെ സത്യം, ഇതു ഞാന്‍ തന്നെ പാടീതാ.....

Mar 20, 2008

നാരങ്ങാ മിട്ടായി

അന്ന് ഓഗസ്റ്റ് പതിനഞ്ച് ആയിരുന്നു, ചേച്ചിയാണ്‌ എന്നെ ഉറക്കത്തില്‍ നിന്നും വിളിച്ചു എഴുന്നെല്‍പ്പിച്ചത് . അന്നത്തെ പരിപാടികളെ കുറിച്ചു ചേച്ചി മുന്നേ തന്നെ വ്യക്തമായ പ്ലാന്‍ ഉണ്ടാക്കിയിരുന്നു. ചേച്ചി അന്ന് ഒല്ലുരിലെ സെന്റ് രാഫേല്‍ സ്കൂളില്‍ അന്ചാം തരത്തില്‍ പഠിക്കുന്നു. ഞാന്‍ എന്റെ നാട്ടിന്‍പുറത്തെ എല്‍ പി സ്കൂളില്‍ രണ്ടാം ക്ലാസ്സിലും.അന്ന് ഒരു പാടു മിട്ടായി കിട്ടുന്ന ദിവസമായതുകൊണ്ട് എനിക്കേറ്റം സന്തോഷമുള്ള ദിവസമാണ്. എല്ലാ കാര്യ്നങളും ചെയ്യാന്‍ ഒരു പ്രെത്യേക ഉത്സാഹം. (അല്ലെന്കില്‍ ഞാന്‍ പല്ലു തേക്കാന്‍ രണ്ടു മണിക്കൂര്‍ വായില്‍ ഉമിക്കരിയും ഇട്ടു ഇരിക്കാറുണ്ട്‌, പിന്നിട് അപ്പന്റെ കയ്യില്‍ നിന്നും നല്ല തല്ല് അതിന് കിട്ടിയതില്‍ പിന്നെയാണ് ആ നല്ല ശീലം ഞാന്‍ മാറ്റിയത്).
ചേച്ചിയുടെ പ്ലാന്‍ ഇങ്ങനെ ആയിരുന്നു: ആദ്യം വീടിനു അടുത്തുള്ള മഹിളാസമാജതില്‍ പോകണം. അവിടെ ഉരുണ്ട ഓറഞ്ചു നിറത്തിലും സ്വാദിലുംഉള്ള മിട്ടായി ആണ് കിട്ടുക. ഞങ്ങള്‍ രണ്ടു പേരും ആദ്യമായി അക്ഷരങ്ങള്‍ പഠിച്ചത് അവിടെ നിന്നാണ്. അവിടെ മിട്ടായി കൊടുക്കുന്നത് വളരെ രസമുള്ള രീതിയില്‍ ആണ്. ഉയര്‍ത്താനുള്ള പതാകയില്‍ മിട്ടായിയും പൂക്കളും കെട്ടി വെക്കും. പിന്നെ ജന ഗണ മന പാടി കൊടി ഉയര്‍ത്തും. ഞങ്ങള്‍ എല്ലാം മുകളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ദാവരുന്നു മിട്ടായിയും പൂക്കളും ഒക്കെ . പിന്നെ ഒരു മത്സരമാണ്. മിക്കപ്പോഴും എന്റെ ചേച്ചിക്ക് തന്നാ ഏറ്റവും കൂടുതല്‍ മിട്ടായി കിട്ടുക, പക്ഷെ ആരേലും ചോദിച്ചാല്‍ ഒന്നോ രണ്ടോ കിട്ടി എന്നെ പറയാവു എന്ന് ചേച്ചി എന്നെ ശട്ടം കെട്ടിയിട്ടുണ്ട്.

അത് കഴിഞ്ഞാല്‍ രണ്ടാമത്തെ സ്ഥലം ജോസ് ചേട്ടന്റെ എണ്ണ കമ്പനി ആണ്. അവിടെ അല്പം കൂടി വില കൂടിയ മിട്ടായി ആണ് കൊടുക്കുക. പിന്നെ ഞാന്‍ പഠിക്കുന്ന സ്കൂളിലേക്ക്‌ പോകണം. അവിടെ എനിക്ക് അസംബ്ലി ഉണ്ട്. രണ്ടു കയ്യിലും രിബന്‍ ഒക്കെ കെട്ടി ലീഡര്‍ പറയുന്നതു കേട്ടു അതുപോലെ ചെയ്യണം. അവിടെ നാരങ്ങാ മിട്ടായി ആണ് കിട്ടുക. അത് കഴിഞ്ഞാല്‍ തൊട്ടപ്പുരത്തുള്ള പള്ളിയില്‍ പോയി അച്ഛനെ കണ്ടു അവിടെ നിന്നും വാങ്ങാം.ഇതൊക്കെയാണ് ചേച്ചിയുടെ മാസ്റെര്‍ പ്ലാന്‍സ്.

ഒരു കയ് നിറയെ മിട്ടായിയും സ്വപ്നം കണ്ടു കൊണ്ടാണ് അന്ന് ഞാന്‍ എഴുന്നേറ്റത്‌ തന്നെ. പെട്ടെന്ന് തന്നെ എല്ലാം കഴിച്ചു ഞാനും ചേച്ചിയും കൂടി ഇറങ്ങി. അപ്പുറത്ത് നിന്നും പ്രവീനും പ്രിയ ചേച്ചിയും ഉണ്ട് ഞങ്ങളുടെ കൂടെ. നേരെ മഹിളാ സമാജതിലേക്ക്;

പതിവു പോലെ മിട്ടായിയും വിടരുന്നത്‌ നോക്കി ഞങ്ങള്‍ മുകളിലേക്ക് നോക്കി നിന്നു. താഴെ വീണപ്പോള്‍ ഞാന്‍ ശരിക്കും അധ്വാനിച്ചു , എനിക്കന്നു നാലെണ്ണം കിട്ടിയെന്നാണ്‌ എന്റെ ഓര്‍മ. പതിവിനു വിപരീതമായി ചേച്ചിക്ക് അന്ന് രണ്ടെന്നമേ കിട്ടിയുള്ളൂ. ഞാന്‍ അല്പം അഹങ്കാരത്തോടെ തന്നെ ചേച്ചിയെ നോക്കി ചിരിച്ചു. ചേച്ചി പറഞ്ഞു ' അവര്‍ക്കൊന്നും കാണിച്ചു കൊടുക്കണ്ട, എന്റെല്‍ താ ഞാന്‍ എടുത്തു വെക്കാം. എല്ലാ മിട്ടായിയും കൂടെ നമുക്കു വീട്ടില്‍ ചെന്നിടു‌ തിന്നാല്‍ മതി. അല്ലേല്‍ അവര്‍ക്കൊക്കെ കൊടുക്കണ്ടി വരും , മനസ്സിലായോ?, ഒക്കെ കൊതിച്ചികള്‍ ആണ്. മാത്രോല്ലാ നിന്റെ കയ്യില്‍ നിന്നും അവര്‍ തട്ടി പറിക്കേം ചെയ്തേക്കാം.' അത് ശരിയാണെന്ന് എനിക്കും തോന്നി. കാരണം ചേച്ചിയെ അവര്‍ക്കൊക്കെ ഒരിത്തിരി പേടിയുണ്ട്‌. അവള്‍ടെ കയ്യിന്നും ആരും വാങ്ങില്ല. ഞാന്‍ വേഗം അതൊക്കെ ചേച്ചിടെ കയ്യില്‍ കൊടുത്തു.

പിന്നെ ഒരോട്ടമാണ് ജോസ് ചേട്ടന്റെ എണ്ണ കമ്പനിയിലേക്ക്. പക്ഷെ അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ നിരാശരായി. കാരണം അവിടെ ഒരനക്കവുമില്ലായിരുന്നു. ഗേറ്റ് പൂട്ടിയിട്ടിരിക്കുകാ. ചേച്ചി പറഞ്ഞു ' വാ സമയമില്ല നമുക്കു നിന്റെ സ്കൂളിലേക്ക്‌ പോകാം അസ്സംബ്ലി തുടങ്ങാരായിട്ടുണ്ടാകും.'

പിന്നെ സ്കൂളിലേക്ക്‌ പോയി. അവിടെ നിന്നും ഒരു കയ് നിറയെ മഞ്ഞയും ഓറഞ്ചു നിറത്തിലുള്ള നാരങ്ങാ മിട്ടായി ആണ് കിട്ടിയത്. ഞാന്‍ അസ്സംബ്ലിയില്‍ പോയി.അത് കഴിഞ്ഞു പള്ളിയില്‍ പോയി അച്ഛനെ കണ്ടു അവിടെ നിന്നും കിട്ടി രണ്ടു മിട്ടായി. ഒക്കെ ഞാന്‍ ചേച്ചിയെ ഏല്പിച്ചു. പിന്നെ ഞങ്ങള്‍ എല്ലാരും വീട്ടിലേക്ക് തിരിച്ചു. അപ്പോഴാണ് ഓരോരുത്തരും അവരവര്‍ക്ക്‌ കിട്ടിയ മിട്ടായിയുടെ കണക്കു കാണിക്കുക. പ്രിയ ചേച്ചി ചോദിച്ചു നിനക്കു എത്ര മിഠായി കിട്ടി?' ചേച്ചി രണ്ടെണ്ണം എടുത്തു കാണിച്ചു പറഞ്ഞു 'ഇതേ കിട്ടിയുള്ളൂ. എന്താ തിരക്ക്? ' അത് നുണ ആണെന്ന് എനിക്കറിയാം, പ്രിയ ചേച്ചിക്കും അറിയാം എന്നാലും അവര്‍ ഒന്നും മിണ്ടില്ലാ. ചേച്ചിടെ ബുദ്ധി ഓര്‍ത്തു ഞാന്‍ ഉള്ളാലെ ചിരിച്ചു. വീട്ടില്‍ ചെന്നിട്ടു വേണം എനിക്കെന്റെ കണക്കു ചോദിക്കാന്‍. ഞാന്‍ എനിക്കെത്ര, ചേച്ചിക്ക് എത്ര എന്ന് കണക്കു കൂടി നോക്കി. ചേച്ചിക്കാ കുറവ്, അതവള്‍ സമ്മതിക്കൂല്ല. സാരല്ല്യ ഒരെണ്ണം ചേച്ചി കൂടുതല്‍ എടുത്തോട്ടെ. എന്നാലും എനിക്ക് എഴെണ്ണം കിട്ടണം

വീട്ടില്‍ എത്തിയ പാടെ ഞാന്‍ പറഞ്ഞു, ഇനി എന്റെ മിട്ടായി താ, ' ഓഹ് തരാം പൊന്നേ, എന്നും പറഞ്ഞു ചേച്ചി എനിക്ക് ഒരു നാരങ്ങാ മിട്ടായി എടുത്തു നീട്ടി. ഒരെണ്ണം!!! നനഞ്ഞു ഒലിച്ച ഒരു നാരങ്ങാ മിട്ടായി !!!!. ഇത്രേം കഷ്ടപെട്ടിട്ടു എനിക്ക് ചേച്ചി തന്നതാ . എന്റെ കണ്ണുകള്‍ നിറഞ്ഞു.

'ഒരെണ്ണം ?' ഞാന്‍ ചോദിച്ചു.
' പിന്നെ , എന്റെ കയ്യി രണ്ടെണ്ണം അല്ലെ ഉണ്ടാര്‍നുല്ലു, അത് നീയും കണ്ടതല്ലേ ?' കയ്യിലെ ചുവപ്പും മഞ്ഞയും നിറങ്ങള്‍ നക്കുന്നതിനിടയില്‍ ചേച്ചി പറഞ്ഞു. അവള്‍ പൊട്ടന്‍ കളിക്കുകയാണ് . പരാതി നേരെ അമ്മയുടെ അടുക്കലെത്തി . അമ്മ ചോദിച്ചപ്പോള്‍ അവള്‍ ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ടു പറഞ്ഞു, ' അതേയ് അമ്മേ, അത് ഞാന്‍ തിന്നു പോയി'
' എന്റെ മോന്‍ കരയണ്ടാട്ടോ അമ്മ നിനക്കു വേറെ വാങ്ങി തരാം.' അമ്മ പറഞ്ഞു. അത് നടക്കാന്‍ പോണില്ല എന്നെനിക്കു നന്നായറിയാം . കാരണം അന്ന് അരി വാങ്ങാന്‍ വരെ വീട്ടില്‍ കാശില്ല. എങ്കിലും അതില്‍ പിന്നെ ഞാന്‍ ചേച്ചിടെ കയ്യില്‍ സൂക്ഷിക്കാന്‍ കൊടുക്കുന്നത് നിറുത്തി. അന്നത് എന്നെ ശെരിക്കും സങ്കടപെടുതിയെങ്കിലും ഇന്നു അതൊക്കെ എത്രയോ മധുരമുള്ള ഓര്‍മകള്‍ ആണ്? ഒരു നാരങ്ങാ മിട്ടായി പോലെ നാവില്‍ വീണലിയുന്ന മധുരമുള്ള ഓര്‍മകള്‍!!

Mar 17, 2008

നാടക വിലാപം

ഇതും ഒരു പഴയ ഓര്‍മയാണ്
ഞങ്ങളുടെ നാട്ടിന്‍ പുറത്തു ഒരു ശ്രീനാരായണ സംഘം ഉണ്ട് . എല്ലാ കൊല്ലവും ഓണത്തിനും വിഷുവിനും അവിടെ കലാപരിപാടികള്‍ ഉണ്ടാകാറുണ്ട്, എനിക്കേറ്റം ആദ്യമായി പാട്ടിനു ഒരു സമ്മാനം കിട്ടിയത് അവിടെ നിന്നായിരുന്നു. അത് ഞാന്‍ മൂന്നിലോ മറ്റോ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു. ആദ്യമായി കിട്ടിയ കപ്പില്‍ ചായ കുടിക്കാം എന്ന് എന്റെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന ചേട്ടന്‍ പറഞ്ഞു പറ്റിച്ചതും പിറ്റേന്നു നേരം വെളുത്തപ്പോള്‍ ആ കപ്പില്‍ തന്നെ എനിക്ക് ചായ വേണമെന്നു പറഞ്ഞു വാശി പിടിച്ചതും എനിക്കിപ്പോളും നല്ല ഓര്‍മയുണ്ട്‌.

പക്ഷെ ഇതു ഞാന്‍ പി ജി ക്ക് പഠിക്കുമ്പോള്‍ ഉള്ള കഥയാണ് പറയണേ. അത്തവണ ഒരു നാടക മത്സരം ഉണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് ആണ് എന്നെ അതിലേക്ക് വിളിച്ചത്. എന്റെ ചേട്ടന്‍ നല്ല ഒരു അഭിനേതാവ് ആയിരുന്നത് കൊണ്ടാകാം അവര്‍ എന്നെ വിളിച്ചത്.( പാവം സിനിമാ നടനാകും എന്നൊക്കെ പറഞ്ഞു നടന്നു പത്തു കഴിഞ്ഞപ്പോള്‍ ജീവിതം നന്നായി അഭിനയിക്കുവാന്‍ വേണ്ടി ബോംബയിലേക്ക് വണ്ടി കയറേണ്ടി വന്നു). സ്കൂള്‍ ഓഫ് ട്രാമയിലെ ഒരു സാര്‍ ആണ് അന്ന് ഞങ്ങളുടെ ഗുരു. നാടക സംഘത്തില്‍ ഉള്ളവര്‍ ഭൂരിഭാഗവും തൊഴിലാളികളും. ഞാനും എന്റെ സുഹൃത്ത് അഭിലാഷ് , അനീഷ് എന്നിവര്‍ മാത്രമായിരുന്നു അതിലെ വിദ്യാര്തികള്‍.

നാടകം ഓ വി വിജയന്റെ പ്രശസ്തമായ ചെറുകഥ "കടല്‍ത്തീരത്ത്‌" .(ഇന്നും ഞാന്‍ മലയാളത്തില്‍ ഏറ്റവും അധികം ഇഷ്ടപെടുന്ന ചെറുകഥ അതാണ്).

ഞങ്ങളുടെ ഗുരു വളരെ കഴിവുള്ള ആളാണ്. അന്നുവരെ ഞങ്ങള്‍ കണ്ട രീതികളില്‍ നിന്നും വളരെ വ്യ്ത്യസ്ത്തമായ ഒരു വീക്ഷണം ഉള്ള ആള്‍. അഭിനയിക്കുന്നത് ഇഷ്ടമേ ഇല്ലാത്ത ഒരാള്‍. പകരം അദ്ദേഹം കുറെ ചിത്രങ്ങള്‍ തരും മനസ്സിലേക്ക്‌. അതില്‍ നിന്നും നാം സംഭാഷനങ്ങ്ല്‍ വികസിപ്പിച്ചു എടുക്കണം. ആ നാടകത്തിന്റെ മുഴുവന്‍ സ്ക്രിപ്ടും അങ്ങനെ ഞങ്ങള്‍ തയ്യാറാക്കിയത് ആയിരുന്നു.

ചെന്ന ഉടനെ കുറെ യോഗാഭ്യാസം ഉണ്ട്. അല്ലെന്കില്‍ കുറെ കളികള്‍. അത് കഴിഞ്ഞാണ് സ്ക്രിപ്റ്റ് വികാസം. അത്തരത്തില്‍ ഉണ്ടായ ചില രസകരങ്ങളായ കാര്യങ്ങള്‍ ആണ് ഞാന്‍ ഇവിടെ പറയുന്നതു.

ഒരു ദിവസം ചെന്നപ്പോള്‍ അദ്ദേഹം ഒരു പുതിയ കളി തന്നു. സ്ടേജില്‍ വെറുതെ അലഞ്ഞു നടക്കുക. പരസ്പരം കൂടിമുട്ടാതേ വേണം നടക്കാന്‍. പിന്നെ പതുക്കെ നടത്തത്തിന്റെ വേഗത കൂട്ടണം. പിന്നെ ഓടണം. അപ്പോളും മുട്ടാന്‍ പാടില്ല. പിന്നെ കുറച്ചു കഴിയുമ്പോള്‍ നിന്നിടത് തന്നെ നിന്നു ഓടണം. അതായത് കാലുകള്‍ ഓടുന്ന പോലെ ചലിപ്പിക്കണം. അതിന് അങ്ങേര്‍ ഒരു കഥ പറയും. നമ്മളെ ഒരാള്‍ കുത്താനായ് കത്തിയും കൊണ്ടു പിന്നാലെ വരുന്നു. അപ്പോള്‍ എന്ങിനാണ് നാം ഓടുക, നമ്മുടെ പിന്നില്‍ നിന്നും കൊണ്ടു അദ്ദേഹം അലറും, ഇതാ ഞാന്‍ നിങ്ങളെ കുത്തി വേഗം വേഗം, എന്നൊക്കെ.(ഭ്രാന്താണ് എന്ന് തോന്നനുടോ നിങ്ങള്ക്ക് കൂടുകാരെ?) പക്ഷെ ഞങ്ങള്‍ എല്ലാവരും നിന്നിടത് തന്നെ നിന്നു പൂര്‍വാധികം ശക്തിയോടെ ഓടുകയാണ്. അവസാനം ഞങ്ങള്‍ തളര്‍ന്നു വീഴാറായ്. മാഷ്‌ അപ്പോളും പിന്നില്‍ നിന്നും ആക്രോശിക്കുകയാണ്.കുറെ പേരൊക്കെ തളര്‍ന്നു വീണു. ഇടക്കെപ്പോലോ ഞാനും.

എല്ലാവരും വീണു കഴിഞ്ഞാല്‍ അദ്ദേഹം പതുക്കെ പറയും, 'ഇനി നിങ്ങള്‍ റിലാക്സ് ചെയ്യു. കണ്ണടച്ചു മനസ്സിനെ ശാന്തമാക്കൂ. ' ഒരു തരം ഹിപ്നോടിസിന്ഗ്. പതുക്കെ പതുക്കെ അദ്ധേഹം പറഞ്ഞു കൊണ്ടിരിക്കും.തളര്‍ന്നു കിടക്കുന്ന ഞങ്ങളുടെ മനസ്സു അപ്പോള്‍ സുതാര്യ്മായിരിക്കും എന്നാണ് അദ്ദേഹം കരുതുന്നെ. അങ്ങനെ ഉള്ള സമയത്താണ് അദ്ദേഹം ഒരു കഥാ തന്തു ഞങ്ങളുടെ മനസ്സിലേക്ക്‌ ഇട്ടു തരിക.അപ്പോള്‍ അതിനെ കുറിച്ചു നാം ചിന്തിക്കും, അത് ഒരു ചിത്രം പോലെ മനസ്സില്‍ തെളിയും, സംഭാഷണങ്ങള്‍ മനസ്സില്‍ കാണും. മറ്റെല്ലാവരും അങ്ങനെ ആണെന്കിലും ഞാന്‍ അഭിലാഷ് അനീഷ് , ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇതൊരു വലിയ തമാശയാണ്.കൂട്ടത്തില്‍ അനീഷ് അവിടെ കിടന്നു ചിരിച്ചു കൊണ്ടേയിരിക്കും. അത് പാളി നോക്കുന്ന ഞങ്ങള്‍ രണ്ടു പേര്‍ക്കും ചിരി വരും. പ്രായത്തിന്റെ പക്വത കുറവാകാം ഇതിന്റെ കാരണം.

അന്ന് ഞങ്ങള്‍ തളര്‍ന്നു കിടന്നപ്പോള്‍ അദ്ദേഹം തന്നത്‌ ഒരു മരണ ചിത്രം ആയിരുന്നു. നമുക്കേറ്റവും ഇഷ്ടമുള്ള ഒരാള്‍ മരിച്ചെന്ന് കരുതാന്‍ പറഞ്ഞു അദ്ദേഹം. അതിനെ കുറിച്ചു മാത്രം ചിന്തിക്കുക, ആ അവസ്ഥ മനസ്സില്‍ കാണുക എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്.
ഞാന്‍ പതുക്കെ അനീഷിനെ പാളി നോക്കി. അവന്‍ പഴയപോലെ കിടന്നു ചിരിക്കുന്നുണ്ട്. അഭിലാഷും ചിരി തന്നെ. ഇന്നു ഞങ്ങള്ക്ക് ചീത്ത കേള്‍ക്കാന്‍ സാധ്യത ഉണ്ടെന്നു എനിക്ക് തോന്നി.
അദ്ദേഹം ആ ചിത്രങ്ങള്‍ മനസ്സിലേക്ക്‌ ആവാഹിക്കുകയാണ്‌. ഇവിടെ ഞങ്ങള്‍ കിടന്നു തമാശയും. പക്ഷെ പതുക്കെ ഞങ്ങളുടെ മന്സ്സ്സിലെക്കും ആ ചിത്രങ്ങള്‍ കടന്നുകയറി. മരിച്ചു കിടക്കുന്ന അമ്മ, അങ്ങനെ ഒരു നടുക്കുന്ന ചിത്രം! ചുറ്റും ബന്ധു മിത്രാധികള്‍ , കരഞ്ഞു തളര്‍ന്ന പെങ്ങന്മാര്‍. എല്ലാം ഒരു ഫിലിം പോലെ മനസ്സില്‍ നിറയുന്നു. പെട്ടെന്ന് ചില കരച്ചിലുകള്‍ കേള്ക്കുന്നു. ഞാന്‍ പതുക്കെ കണ്ണ് തുറന്നു നോക്കി. സതീശന്‍ ചേട്ടനാണ്, കരച്ചിലിനു ആരംഭം കുറിച്ചത്, പിന്നെ പിന്നെ പതുക്കെ എല്ലാവരും കരച്ചില്‍ ആരംഭിച്ചു, ഞാന്‍ അനീഷിനെയും അഭിലാഷിനെയും നോക്കി, അവര്‍ അപ്പോളും ചിരിയാണ്. ഇവന്മാരെകൊണ്ട് തോറ്റു. ഞാന്‍ വീണ്ടും കണ്ണടച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ അഭിലാഷിന്റെ തേങ്ങല്‍, പിന്നെ അനീഷ് , അത്രയുമായപ്പോള്‍ ഞാനും കരഞ്ഞു,
കരച്ചില്‍ ഒരു കൂട്ടകരച്ചില്‍ ആയി മാറി തുടങ്ങി.

ചുമ്മാ അഭിനയിക്കുകയാണ് അനീഷും അഭിലാഷുംഎന്ന് കരച്ചിലിനിടയിലും അവരുടെ ചിരി കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി, എന്റെ സ്ഥിതിയും മറ്റൊന്നല്ല, പക്ഷെ മറ്റുള്ളവര്‍ പൊട്ടികരഞ്ഞു കൊണ്ടിരിക്കുന്നു.
പെട്ടെന്ന് മാഷിന്റെ ഉയര്ന്ന സ്വരം' ഇനി എല്ലാവരും കരച്ചില്‍ നിറുത്തൂ, പതുക്കെ റിലാക്സ് ചെയ്യൂ' എന്നൊക്കെ
(ആളുകള്‍ ഓടിക്കൂടുമെന്നു അങ്ങേര്‍ക്കും തോന്നിയിട്ടുണ്ടാകും.) പറഞ്ഞു കേട്ടതും ഞങ്ങള്‍ മൂന്നു പേരും കരച്ചില്‍ നിറുത്തി.പതുക്കെ മറ്റുള്ളവരും.അന്തരീക്ഷം ശാന്തമായി

അപ്പോളാണ് ഒരു പൊട്ടികരച്ചില്‍, നോക്കുമ്പോള്‍ ബിജു ചേട്ടന്‍ ആണ്. കക്ഷി മാത്രം കരച്ചില്‍ നിരുതുന്നില്ല, മാത്രവുമല്ല അലമുറയിട്ടു കരയാണ്‌. എല്ലാവരും ഒന്നു ശങ്കിച്ചു നില്ക്കുന്നു. പിന്നെ അങ്ങേരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ബിജു ചേട്ടന്‍ നെഞ്ചത്ത് അടിച്ച് എണ്ണി പറുക്കി ഉറക്കെ ഉറക്കെ അച്ഛനെ വിളിച്ചുകൊണ്ടു കരയുന്നു. മാഷ്‌ ആകെ അയ്യടാ എന്നായി, അദ്ദേഹവും ബിജുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ കൂടുതല്‍ ഉച്ചത്തോടെ പൂര്‍വാധികം ശക്തിയോടെ ബിജു ചേട്ടന്‍ കരയുന്നു.
'സംഭവം സീരിയസ് ആയിന്ന തോന്നണേ' അനീഷ് പറഞ്ഞു. സംഭവം പന്തികെടാണെന്നു ഞങ്ങള്‍ക്കും തോന്നിത്തുടങ്ങി.

പെട്ടെന്ന് കരച്ചിലിനിടയില്‍ ബിജു ചേട്ടന്‍ വിക്ക്കി വിക്കി പറയുന്നു.

ഹെന്റമ്മേ! എനിക്ക് , എനിക്ക് വയ്യായേ, ആരെങ്കിലും എനിക്ക് , എനിക്കൊരു കാജാ ബീഡി താ'

ഞങ്ങള്‍ ഒക്കെ അന്തം വിട്ടു പോയത് അപ്പോളാണ്. അപ്പോഴേക്കും ആരോ ഒരാള്‍ ഒരു കാജാ ബീഡി കൊടുത്തു. അത് കത്തിച്ചു ഒരു പുക വിട്ടു അദ്ദേഹം തളര്‍ന്നിരുന്നു. അങ്ങനെയാണ് അദ്ദേഹം അന്ന് കരച്ചില്‍ നിറുത്തിയത്‌.

സത്യത്തില്‍ എന്തിനാണ് അന്ന് ബിജു ചേട്ടന്‍ കരഞ്ഞത് എന്ന് ഞങ്ങള്ക്ക് ഇപ്പോളും അറിയില്ല. കാജാബീടിക്ക് വേണ്ടിയോ അതോ അഭിനയം ശരിക്കും തലക്ക് പിടിച്ചതോ?

Mar 11, 2008

അബോധന്‍

ഇതൊരു ഓര്‍മ കുറിപ്പാണ്.

തൃശ്ശൂരിലെ പി ജി സെന്ററില്‍ പഠിക്കുന്ന സമയത്തെ ഒരു സംഭവം. ഞങ്ങള്‍ രണ്ടാം വര്‍ഷമായിരുന്നു. ആ കൊല്ലം ഞങ്ങള്‍ക്കു സ്റ്റ്ടി ടൂര്‍ ഉണ്ടായിരുന്നു. അതിന് മുന്നിട്ടരങ്ങിയത് ഞാനും എന്റെ മറ്റൊരു സുഹൃതുമായിരുന്നു. എന്നാല്‍ ക്ലാസ്സിലെ പല കുട്ടികളുടെയും പ്രതികരണം ഞങ്ങളുടെ ആവേശം കെടുത്തി. ആര്ക്കും വലിയ താത്പര്യം ഒന്നുമില്ലാത്ത പോലെ. ഞങ്ങള്‍ രണ്ടു പേരും എല്ലാവരെയും മാറി മാറി നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. പെണ്‍കുട്ടികളുടെ വീട്ടില്‍ പലര്ക്കും സമ്മതം ഉണ്ടായിരുന്നില്ല. പല കുട്ടികളുടെയും വീട്ടില്‍ ഞങ്ങള്‍ നേരിട്ടു വിളിച്ചു അമ്മമാരെ സോപ്പിട്ടു സമ്മതിപ്പിച്ചു. എന്നിട്ടും അറുപതു പേരുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും ഏകദേശം ഇരുപത്തിയഞ്ചു കുട്ടികളെ ഞങ്ങള്‍ക്കു കിട്ടിയുള്ളൂ.
അന്ന് എന്റെ വീടിന്റെ ഭാഗത്ത് നിന്നും വേറെയും രണ്ടു പെണ്‍കുട്ടികള്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. ഒരു കുട്ടിയുടെ വീട് എന്റെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയും മറ്റേ കുട്ടിയുടെ വീട് ഏകദേശം നാല് കിലോമീറ്റര്‍ അകലെയും. ഞങ്ങള്‍ മൂന്നു പേരും പോകാന്‍ തിരുമാനിചിട്ടുണ്ടായിരുനു.
അങ്ങനെ ആ ദിവസം വന്നെത്തി. ഞാന്‍ എന്റെ ബാഗും എടുത്തു നേരെ സീനയുടെ വീട്ടിലേക്ക് പോയി. അവളുടെ അമ്മ പറഞ്ഞു " മോനേ നീ ഒക്കെ ഉള്ള ധൈര്യതിലാ ഞങ്ങള്‍ പറഞ്ഞയക്കുന്നത്. ഒരു കുഴപ്പവുമില്ലാതെ ഇവിടെ തിരിചെത്തിക്കണം " ഞാന്‍ പറഞ്ഞു അമ്മ ഒന്നുകൊണ്ടും പേടിക്കണ്ടാ , ഒരു കുഴപ്പവും ഉണ്ടാകില്ല." അവിടെ നിന്നും ഞങ്ങള്‍ നേരെ നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള ഷെരിന്‍ ടെ വീടിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ ആ കുട്ടിയുടെ അമ്മയും കുറെ പറഞ്ഞു. അങ്ങനെ അവരുടെ രണ്ടു പേരുടേയും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടു ഞങ്ങള്‍ യാത്ര തിരിച്ചു.
ദോഷം പറയരുതല്ലോ അത് ശെരിക്കും ഒരു അടിപൊളി യാത്ര തന്നെയായിരുന്നു. ഞങ്ങള്‍ എല്ലാവരും ശെരിക്കും എന്ജോയ് ചെയ്തു.ഒരു പുലര്ചെയാണ് ഞങ്ങള്‍ തിരിച്ചെത്തിയത്‌. അന്ന് നേരം വെളുക്കുന്നതുവരെ ഞങ്ങള്‍ കോളേജില്‍ കഴിച്ചു കൂട്ടി. പിറ്റേന്നു കാലത്തെ ആദ്യത്തെ ബസില്‍ തന്നെ ഞങ്ങള്‍ മൂന്നുപേരും വീടിലേക്ക് തിരിച്ചു.പിന്നിടാണ് രസമുണ്ടായത്.
ബസില്‍ keriyathe എനിക്ക് ഓര്‍മയുള്ളൂ. ചക്ക വീഴുന്ന പോലെ ഞാന്‍ ബോധം കെട്ട് വീണു. പിന്നെ ഞാന്‍ എന്റെ അമ്മയുടെ സ്നേഹസ്പര്‍ശം ഏറ്റാണ് എഴുന്നെല്‍ക്കുന്നെ. കണ്ണ് തുറന്നപ്പോള്‍ അമ്മയുടെ മുഖം മുന്‍പില്‍. അമ്മ ഒരു കരച്ചിലിന്റെ വക്കത്തായിരുന്നു. എന്ത് സംഭവിച്ചു എന്ന് എനിക്ക് യാതൊരു ബോധവുമില്ല. എന്റെ ഓര്‍മയില്‍ ഞാന്‍ ടൂര്‍ കഴിഞ്ഞു വന്നു സുഖമായി കിടന്നു ഉറങ്ങുകയാണ്‌. ഞാന്‍ ചോദിച്ചു അമ്മക്ക് എന്താ പറ്റിയത്?
"ഓഹ്ഹോ, നീ ഇങ്ങോട്ട് വാ ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കു"
ഞാന്‍ എഴുന്നേറ്റു ഡൈനിങ്ങ്‌ റൂമില്‍ പോയപ്പോള്‍ അവര്‍ രണ്ടു പേരും ഇരുന്നു ചായ കുടിക്കുന്നു.
" ഹ നിങ്ങള്‍ വീട്ടില്‍ പോയില്ലേ? കാലത്തെ എഴുന്നേറ്റു ഇവിടെ വന്നിരിക്കുനതെന്താ?"
അവര്‍ ഇരുന്നു ചിരിക്കുകയാണ്.
" നിനക്കു യാതൊരു ബോധവുമില്ലാലെ? കൊള്ളാം "
" അമ്മേ ഇവന് ക്ഷീണം കൊണ്ടാ വേറെ ഒന്നുമില്ല ,എന്തായാലും കണ്ണ് തുറന്നില്ലേ? പെടിക്കണ്ടാടോ , ഞങ്ങള്‍ പൂവാണ്. ഇനിം വൈകിയാല്‍ അമ്മ പേടിക്കും" ഷെരിന്‍ പറഞ്ഞു
എനിക്ക് ഒരെത്തും പിടിയും കിട്ടില്ല
"പോട്ടെടാ ഞങ്ങള്‍" അവര്‍ യാത്ര പറഞ്ഞിറങ്ങി
പിന്നിട് അമ്മ പറഞ്ഞു തന്ന കാര്യങള്‍ ഇങ്ങനെ:
ബസില്‍ കേറിയ ഉടനെ ഞാന്‍ ബോധം കെട്ട് വീണു. ശബ്ദം കേട്ടു സീന തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ ചത്ത പോലെ കിടക്കുന്നു. " ആളുകള്‍ എന്റെ ചുറ്റും കൂടി. അവര്‍ പറഞ്ഞു അവരുടെ കൂടുകാരനാണെന്നു. എന്റെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ബസിലെ കണ്ടക്ടരും ആ കുട്ടികളും കൂടി എന്നെ പൊക്കിയെടുത്തു ഒരു ഓട്ടോ റിക്ഷയില്‍ കേറ്റി നേരെ എന്റെ വീടിലേക്ക് വന്നു.
അമ്മയുണ്ടായിരുന്നില്ല അപ്പോള്‍. കാളിന്ഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടു പിതാശ്രീ വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ തോളില്‍ തൂങ്ങി കണ്ണുമടച്ചു കുഴഞ്ഞു നില്ക്കുന്നു. അവര്‍ തന്നെ എന്നെ എന്റെ റൂമിലേക്ക്‌ കയറ്റി കട്ടിലില്‍ കിടത്തി.അപ്പോളേക്കും അമ്മ വന്നു. അപ്പന്‍ അവര്‍ക്കു ചായ വെച്ചു കൊടുത്തു. ഇതൊക്കെ കഴിഞ്ഞപ്പോളാണ് ഞാന്‍ കണ്ണ് തുറന്നത്‌. എനിക്കതൊന്നും ഒരു നേരിയ ഓര്‍മ പോലുമില്ല.

പിറ്റേന്നു ഞാന്‍ കോളേജില്‍ പോയപ്പോള്‍ കഥ അത്യാവശ്യം നുണകള്‍ ഒക്കെ ചേര്‍ത്തു കൊഴുപ്പ്‌ കൂട്ടി വിളംബിയിരുന്നു അവര്‍. അതുകൊണ്ട് അപ്പോളത്തെ എന്റെ അവസ്ഥ നിങ്ങള്ക്ക് ഊഹിക്കാവുന്നതെ ഉള്ളു.
അവര്‍ പറഞ്ഞു, നിന്നെയൊക്കെ ഉത്തരവാദിത്തം ഏല്പിച്ച ഞങ്ങളുടെ അമ്മമാരെ പറഞ്ഞിട്ടെ കാര്യമുള്ളൂ. അവസാനം അവനെ നോക്കാന്‍ ഞങ്ങളും"

പക്ഷെ ബസില്‍ കേറിയ സമയം തൊട്ടു വീട്ടില്‍ വന്നു കണ്ണ് തുറക്കുന്ന സമയം വരെ ഞാന്‍ എവിടെയായിരുന്നു?

Mar 9, 2008

തല




തല വെട്ടുന്നത് ശരി എന്ന് കരുതുന്ന നാടാണോ ഈ തലശ്ശേരി?
അങ്ങനെയാവില്ല ആ പേരു വന്നത് എന്ന് തോന്നുന്നു. പക്ഷെ നിങ്ങള്‍ ഈ ചിത്രങ്ങളിലേക്ക് ഒന്നു നോക്കു.ഒരു തവണ കൂടി അതിലേക്ക് നോക്കാന്‍ സാധിക്കും വിധം നിങ്ങളുടെ മനസ്സു മരവിച്ചിട്ടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷെ ഇതാണ് സത്യം. ഇന്നവിടെ നടക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് അങ്ങനെ ഒരു അര്‍ഥം കൂടി ആ പേരിനു നല്കുന്നത് ആ പേരിനു ചേരുമെന്നു തന്നെയാണ്. രാഷ്ട്രീയ പാര്‍ടികള്‍ തങ്ങളുടെ അണികളെ കയ്യില്‍ വടിവാളും നാടന്‍ ബോംബുകളുമായാണോ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പറഞ്ഞയക്കുന്നത് എന്ന ഒരു ന്യായമായ സംശയം വേതാളം ഇവിടെ ഉന്നയിക്കുന്നു!!

എത്രയോ മൃഗീയ പരാക്രമാമാണ് നാം മലയാളികള്‍ ഇവിടെ കാണിക്കുന്നത് ല്ലേ?ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചോരക്കൊതിയന്മാരുടെ പേ കൂത്തുകള്‍. ഇതെങ്ങിനെയാണ് സഹിക്കുക?എന്ത് ന്യായീകരണം ആണ് നാം നല്കുക? മൃഗങ്ങള്‍ പോലും തന്റെ എതിരാളികളെ ഇങ്ങനെ വകവരുത്തുമോ? മൃഗങ്ങളേക്കാള്‍ താഴ്ന്നു പോയോ മലയാളികള്‍? ഇതു വേതാളത്തിന്റെ മാത്രം സംശയമായ് നിങ്ങള്‍ കരുതുമോ?

ഒരാളിനെ കൊല്ലുക എന്നത് ഇന്നു തീര്‍ത്തും നിസ്സാരമായ ഒരു കാര്യമായി മാറിയിരിക്കുന്നു. ഒരു ഫുട്ബോള്‍ കളിയുടെ ലാഘവത്തോടെ ഓരോ പാര്‍ടികളും എതിര്‍ പാര്‍ടികളുടെ പോസ്റ്റില്‍ തലകള്‍ കൊയ്തിടുന്നു. എന്നിട്ട് ആക്രോശത്തോടെ ചോര പുരണ്ട വാളുകളുമായി പാഞ്ഞു നടക്കുന്നു. ഇതിനിടയില്‍ പെട്ടു ജീവന്‍ നഷ്ടപെടുന്നതാവട്ടെ തന്‍റെ പാര്‍ടിയെ അന്ധമായി സ്നേഹിക്കുന്ന വെറും പാവങ്ങളായ മനുഷ്യരും. ഈ ജീവിതത്തില്‍ തന്‍റെ ജീവനേക്കാളും വിലപ്പെട്ടതാണ് വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ എന്ന് സ്വയം കരുതുന്ന (അല്ലെങ്കില്‍ അങ്ങനെ കരുതേണ്ടി വരുന്ന) ചില പാവം പാവം മനുഷ്യന്മാര്‍.


ഒരു വ്യക്തി കൊല്ലപ്പെടുമ്പോള്‍ അയാള്‍ മാത്രമല്ല ഇല്ലാതെയാകുന്നത്. അയാള്‍ മാത്രമല്ല നശിക്കുന്നത്‌. അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ അനാഥമാകുന്നു. അയാളുടെ അമ്മ, അച്ഛന്‍, ഭാര്യ, പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍, അതുപോലെ അയാളെ ആശ്രയിച്ചു കഴിയുന്ന മറ്റു കുടുംബാംഗങ്ങള്‍. എല്ലാവരുടെയും മുന്‍പില്‍ അവരുടെ ഭാവി ഒരു ചോദ്യ ചിഹ്നമായി മാറുന്നു. സ്വന്തം മക്കളുടെ മുന്‍പിലിട്ടു പോലും കിരാതന്മാര്‍ അച്ഛനെ കൊലപെടുത്തുന്നത് കാണേണ്ടി വരുന്ന കുരുന്നുകളുടെ മാനസികാവസ്ഥ എത്ര തകര്ന്നതായിരിക്കുമെന്നു ഒന്നു ആലോചിച്ചു നോക്കു.
ചിലര്‍ പറയുന്നു പാര്‍ടിയല്ല ഇതൊക്കെ ചെയ്യുന്നത് എന്ന്. എല്ലാം ഗുണ്ടകള്‍ എന്ന ഓമനപേരിട്ടു വിളിക്കുന്ന ചിലരാണ് എന്നൊക്കെ. എന്നാല്‍ ഈ ഗുണ്ടകളെ വളര്‍ത്തുന്നതും വലുതാക്കുന്നതും ഈ പറഞ്ഞ പാര്ടികള്‍ തന്നെയാണെന്ന് പകല്‍ പോലെ സത്യമായ കാര്യങ്ങളാണ്. ഇതാണോ രാഷ്ട്രീയം എന്ന്നു വേതാളം സംശയിക്കുന്നു. ഇങ്ങനെയാണോ രാഷ്ട്രത്തെ സേവിക്കുന്നത് എന്നും സംശയമുണ്ട്.

ഇനിപ്പോ ഇതിലെ രാഷ്ട്രീയം നമുക്കു വിട്ടേക്കാം. എങ്കിലും ഒരാളെ കൊല്ലുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ പെറ്റുക? മറ്റൊരാളുടെ ജീവന്‍ എടുക്കുവാന്‍ ആരാണ് നമുക്കു അവകാശം തന്നിട്ടുള്ളത്? അടിച്ചമര്‍ത്തലിന്റെയും അവകാശ നിഷേധതിന്റെയും ഈ ലോകത്ത് നിന്നു എന്നാണ് നാം രക്ഷപ്പെടുക? സ്വന്തം ജീവനെ പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും ജീവന്‍ എന്ന തിരിച്ചറിവ് എന്നാണ് നമുക്കുണ്ടാവുക? എന്നാണ് നാം നമ്മുടെ സഹോദരങ്ങളുടെ വേദനകളും നൊമ്പരങ്ങളും കാണാന്‍ ശ്രമിക്കുക? ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ നമുക്കു മനസ്സു വെച്ചു കൂടെ? ഇപ്പോള്‍ ഇതെഴുതുന്ന നേരത്തും ഒരു പുതിയ തല കൂടി വീണിരിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു. അങ്ങനെ സംഭവിക്കാതിരിക്കാനായ് ഹൃദയം തുറന്നു പ്രാര്‍ത്തിച്ചുകൊണ്ട്‌,

Mar 1, 2008

Tell me why- See this beautiful video and lyrics

In my dream,children sing A song of love for every boy and girl

The sky is blue and fields are green: And laughter is the language of the world

Then i wake and all i see Is a world full of people in need

Chorus: Tell me why(why) does it have to be like this?

Tell me why (why) is there something i have missed?

Tell me why (why) cos i don't understand

When so many need somebody We don't give a helping hand Tell me why?

Everyday i ask myself What will i have to do to be a man?

Do i have to stand and fight To prove to everybody who i am?

Is that what my life is for To waste in a world full of war?

chorus: (children)tell me why?(declan)tell me why?

(children)tell me why?(declan)tell me why?

(together) just tell me why, why, why?

chorus: chorus chant: Tell me why (why,why,does the tiger run)

Tell me why(why why do we shoot the gun)

Tell me why (why,why do we never learn)

Can someone tell us why we let the forest burn?

(why,why do we say we care)

Tell me why(why,why do we stand and stare)

Tell me why(why,why do the dolphins cry)

Can some one tell us why we let the ocean die?

(why,why if we're all the same)

ell me why(why,why do we pass the blame)

Tell me why (why,why does it never end)

Can some one tell us why we cannot just be friends?

Why,why

ente kurippukal