
തല വെട്ടുന്നത് ശരി എന്ന് കരുതുന്ന നാടാണോ ഈ തലശ്ശേരി?
അങ്ങനെയാവില്ല ആ പേരു വന്നത് എന്ന് തോന്നുന്നു. പക്ഷെ നിങ്ങള്‍ ഈ ചിത്രങ്ങളിലേക്ക് ഒന്നു നോക്കു.ഒരു തവണ കൂടി അതിലേക്ക് നോക്കാന്‍ സാധിക്കും വിധം നിങ്ങളുടെ മനസ്സു മരവിച്ചിട്ടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷെ ഇതാണ് സത്യം. ഇന്നവിടെ നടക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് അങ്ങനെ ഒരു അര്‍ഥം കൂടി ആ പേരിനു നല്‍കുന്നത് ആ പേരിനു ചേരുമെന്നു തന്നെയാണ്. രാഷ്ട്രീയ പാര്‍ടികള്‍ തങ്ങളുടെ അണികളെ കയ്യില്‍ വടിവാളും നാടന്‍ ബോംബുകളുമായാണോ പ്രവര്‍ത്തനങ്ങള്‍ക്ക് പറഞ്ഞയക്കുന്നത് എന്ന ഒരു ന്യായമായ സംശയം വേതാളം ഇവിടെ ഉന്നയിക്കുന്നു!!
എത്രയോ മൃഗീയ പരാക്രമാമാണ് നാം മലയാളികള്‍ ഇവിടെ കാണിക്കുന്നത് ല്ലേ?ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചോരക്കൊതിയന്മാരുടെ പേ കൂത്തുകള്‍. ഇതെങ്ങിനെയാണ് സഹിക്കുക?എന്ത് ന്യായീകരണം ആണ് നാം നല്‍കുക? മൃഗങ്ങള്‍ പോലും തന്റെ എതിരാളികളെ ഇങ്ങനെ വകവരുത്തുമോ? മൃഗങ്ങളേക്കാള്‍ താഴ്ന്നു പോയോ മലയാളികള്‍? ഇതു വേതാളത്തിന്റെ മാത്രം സംശയമായ് നിങ്ങള്‍ കരുതുമോ?
ഒരാളിനെ കൊല്ലുക എന്നത് ഇന്നു തീര്‍ത്തും നിസ്സാരമായ ഒരു കാര്യമായി മാറിയിരിക്കുന്നു. ഒരു ഫുട്ബോള്‍ കളിയുടെ ലാഘവത്തോടെ ഓരോ പാര്‍ടികളും എതിര് പാര്‍ടികളുടെ പോസ്റ്റില്‍ തലകള്‍ കൊയ്തിടുന്നു. എന്നിട്ട് ആക്രോശത്തോടെ ചോര പുരണ്ട വാളുകളുമായി പാഞ്ഞു നടക്കുന്നു. ഇതിനിടയില്‍ പെട്ടു ജീവന് നഷ്ടപെടുന്നതാവട്ടെ തന്റെ പാര്‍ടിയെ അന്ധമായി സ്നേഹിക്കുന്ന വെറും പാവങ്ങളായ മനുഷ്യരും. ഈ ജീവിതത്തില്‍ തന്റെ ജീവനേക്കാളും വിലപ്പെട്ടതാണ് വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ എന്ന് സ്വയം കരുതുന്ന (അല്ലെങ്കില്‍ അങ്ങനെ കരുതേണ്ടി വരുന്ന) ചില പാവം പാവം മനുഷ്യന്മാര്.

ഒരു വ്യക്തി കൊല്ലപ്പെടുമ്പോള്‍ അയാള്‍ മാത്രമല്ല ഇല്ലാതെയാകുന്നത്. അയാള്‍ മാത്രമല്ല നശിക്കുന്നത്. അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ അനാഥമാകുന്നു. അയാളുടെ അമ്മ, അച്ഛന്, ഭാര്യ, പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍, അതുപോലെ അയാളെ ആശ്രയിച്ചു കഴിയുന്ന മറ്റു കുടുംബാംഗങ്ങള്‍. എല്ലാവരുടെയും മുന്പില് അവരുടെ ഭാവി ഒരു ചോദ്യ ചിഹ്നമായി മാറുന്നു. സ്വന്തം മക്കളുടെ മുന്‍പിലിട്ടു പോലും കിരാതന്മാര് അച്ഛനെ കൊലപെടുത്തുന്നത് കാണേണ്ടി വരുന്ന കുരുന്നുകളുടെ മാനസികാവസ്ഥ എത്ര തകര്ന്നതായിരിക്കുമെന്നു ഒന്നു ആലോചിച്ചു നോക്കു.
ചിലര്‍ പറയുന്നു പാര്‍ടിയല്ല ഇതൊക്കെ ചെയ്യുന്നത് എന്ന്. എല്ലാം ഗുണ്ടകള്‍ എന്ന ഓമനപേരിട്ടു വിളിക്കുന്ന ചിലരാണ് എന്നൊക്കെ. എന്നാല്‍ ഈ ഗുണ്ടകളെ വളര്‍ത്തുന്നതും വലുതാക്കുന്നതും ഈ പറഞ്ഞ പാര്‍ടികള്‍ തന്നെയാണെന്ന് പകല്‍ പോലെ സത്യമായ കാര്യങ്ങളാണ്. ഇതാണോ രാഷ്ട്രീയം എന്ന്നു വേതാളം സംശയിക്കുന്നു. ഇങ്ങനെയാണോ രാഷ്ട്രത്തെ സേവിക്കുന്നത് എന്നും സംശയമുണ്ട്.
ഇനിപ്പോ ഇതിലെ രാഷ്ട്രീയം നമുക്കു വിട്ടേക്കാം. എങ്കിലും ഒരാളെ കൊല്ലുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ പെറ്റുക? മറ്റൊരാളുടെ ജീവന് എടുക്കുവാന്‍ ആരാണ് നമുക്കു അവകാശം തന്നിട്ടുള്ളത്? അടിച്ചമര്‍ത്തലിന്റെയും അവകാശ നിഷേധതിന്റെയും ഈ ലോകത്ത് നിന്നു എന്നാണ് നാം രക്ഷപ്പെടുക? സ്വന്തം ജീവനെ പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും ജീവന് എന്ന തിരിച്ചറിവ് എന്നാണ് നമുക്കുണ്ടാവുക? എന്നാണ് നാം നമ്മുടെ സഹോദരങ്ങളുടെ വേദനകളും നൊമ്പരങ്ങളും കാണാന്‍ ശ്രമിക്കുക? ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ നമുക്കു മനസ്സു വെച്ചു കൂടെ? ഇപ്പോള്‍ ഇതെഴുതുന്ന നേരത്തും ഒരു പുതിയ തല കൂടി വീണിരിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു. അങ്ങനെ സംഭവിക്കാതിരിക്കാനായ് ഹൃദയം തുറന്നു പ്രാര്‍ത്തിച്ചുകൊണ്ട്,

3 comments:
കഷ്ടം തന്നെ. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണോ ആവോ?
:(
:)
ഹോ എന്തൊരു പടങ്ങള്‍. ആദ്യത്തെ പടം കണ്ടപ്പം ഒരു ടീവീ സീരിയലിലോ മറ്റോ തല കയ്യില്‍ പിടിച്ചു സംസാരിക്കുന്ന സീന്‍ ഓര്‍മ്മ വന്നു.
ഭീകരം ഭയാനകം എന്നൊന്നും പറയുന്നില്ല. പക്ഷെ ഇത്തരം ഫോട്ടോസ് പബ്ലിഷ് ചെയ്യുന്നതും ടിവീല് കാണിക്കുന്നതും (ഏഷ്യനെറ്റില്‍ വണ്ടി ഇടിച്ചു മരിച്ചു കിടക്കുന്നതും, ചോര തളം കെട്ടി കിടക്കുന്ന വീഡിയോസും ഒക്കെ സ്ഥിരം കാണിക്കാറുണ്ട് തെണ്ടികള്) ഒക്കെ എന്തിനു വേണ്ടീ ആണു?? സഹതാപം കിട്ടാനോ?? ആരു ആരോടു സഹതപിക്കാന്‍??
Post a Comment