വീണ്ടും ഞാന്‍ എഴുതി തുടങ്ങുകയാണ്. എന്റെ മലയാളം എന്നെ വീണ്ടും എന്തെങ്കിലുമൊക്കെ കുറിച്ചിടാന്‍ പ്രേരിപ്പിക്കുന്നു. ആദ്യമേ തന്നെ എന്റെ ബ്ലോഗില്‍ ആദ്യമായ് ഒരു അഭിപ്രായം കുറിച്ച പ്രിയ സുഹൃത്തിന് ഞാന്‍ നന്ദി പറയട്ടെ. എനിക്ക് സ്വാഗതമോതിയ എന്റെ പ്രിയ കൂട്ടുകാരാ നിനക്കു ഈ വേതാളത്തിന്റെ വന്ദനം. ഇപ്പോള്‍ ഞാന്‍ സത്യത്തില്‍ ഒരു പാട്ടു കേള്‍ക്കുകയാണ്. പഴയ ഒരു പാട്ട്. മാമാന്കം എന്നാരംഭിക്കുന്ന ഒരു യേശുദാസ് ഗാനം. ഒരുപാടു കഷ്ടപെട്ടിട്ടാണ് ഞാന്‍ ഇന്നാ പാട്ട് ഡൌണ്‍ലോഡ് ചെയ്തത്. ഇനിപ്പോ വേറെ ഒരു പാടു കൂടി എനിക്ക് ഡൌണ്‍ലോഡ് ചെയ്യണം. ഞാന്‍ വളരെ അധികം ഇഷ്ടപെടുന്ന ഒരു ഗാനം. നിങ്ങളും അത് ഇഷ്ടപെടുമെന്നു ഞാന്‍ കരുതുന്നു.
സ്വപ്നങ്ങളെ വീനുരങ്ങു മോഹങ്ങളേ ഇനിയുറങ്ങൂ എന്ന ഗാനം നിങ്ങള്‍ക്കും ഇഷ്ടമല്ലേ?
പക്ഷെ ഞാന്‍ ഒരുപാടു തവണ ശ്രമിച്ചിട്ടും എനിക്ക് ആ ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കണേ ഇല്ല. നിങ്ങളുടെ ആരുടെ എങ്കിലും പക്കല്‍ ആ ഗാനം ഉണ്ട് എന്കില് എനിക്കത് അയച്ചു തരുമോ?
തകില്കൊട്ടംബുരം എന്ന സിനിമയിലെ ഗാനമാണ്. പിന്നെ ഞാന്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങിയ കാര്യം ഞാന്‍ എന്റെ കൂടുകാരിയോടു പറഞ്ഞു. അതെന്തു സാധനം ആണെന്നാണ് അവള് ചോദിക്കുന്നത്. കടയില്‍ വാങ്ങാന്‍ കിട്ടുമെന്നു പറയാനാണ് എനിക്ക് തോന്നിയത്. എങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല. കാരണം അവള് ഒരു
പാവമാണ്. എന്നെ ഒരുപാടു സ്നേഹിക്കുന്നവല്.
ജോലിയുടെ കാര്യം ഒന്നുമായില്ല. വേതാളം എന്ത് ജോലിക്കാന് പോകുക എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. കഥകള്‍ പറഞ്ഞു ചോദ്യങ്ങള്‍ ചോദിച്ചു അങ്ങനെ തന്നെ അങ്ങ് കഴിഞ്ഞാല്‍ പോരെ എന്ന് ചോദിക്കുന്നവരുമുണ്ട്.
പറയാന്‍ എനിക്കിപ്പോള്‍ കഥകള്‍ ഒന്നുമില്ല. പിന്നെ ചോദ്യങ്ങള്‍ ചോദിച്ചത് കൊണ്ടു ഈ നാടു ഇനിയൊട്ടും നന്നാവാനും പോണില്ല. അപ്പോള്‍ എനിക്കിനി വലിയ സാധ്യത ഇല്ല എന്ന് വേണം കരുതാന്‍. എന്ന് വെച്ചാല്‍ വേതാളം പട്ടിണിയില്‍ ആകാന്‍ പോണു എന്നര്‍ത്ഥം. പഴയ വല്ല കഥകളും പൊടി തട്ടിയെടുക്കാം എന്ന് വിചാരിച്ചാല്‍ ഏതെങ്കിലും തിരക്കഥാകൃത്ത് എനിക്കെതിരെ കേസ് കൊടുക്കുമെന്ന ഭയവുമുണ്ട്. കാലം പഴയ വിക്രമാദിത്യന്റെ അല്ല സുഹൃത്തുക്കളെ. പുല്‍ക്കൊടി തുമ്പിനു പോലും വാളിന്റെ മൂര്‍ച്ചയുള്ള കാലമാണ്. ഇനി എന്ത് എന്ന ഒരു ചോദ്യം എന്നെ വല്ലാതെ ഭയപെടുതുന്നു. എങ്കിലും നാളെ മുതല്‍ ഞാന്‍ ഇടക്കിടെ എന്റെ പഴയ കഥകള്‍ ഇവിടെ എഴുതി തുടങ്ങാം. ഒരു മുന്‍കൂര്‍ ജാമ്യം ippole എടുക്കുകയാണ്.
എനിക്കെതിരെ ആരും കേസ് കൊടുക്കരുത്. ചുമ്മാ ജീവിച്ചുപോട്ടെ സുഹൃത്തുക്കളെ.
ശുഭരാത്രി
സസ്നേഹം
വേതാളം.
Feb 21, 2008
Subscribe to:
Post Comments (Atom)

2 comments:
ഹ ഹ. മുന്‍കൂര്‍ ജാമ്യം ഏതായാലും കാര്യമായി. ;)
മാമാങ്കം പലകുറി കൊണ്ടാടി എന്നു തുടങ്ങുന്ന ഗാനമല്ലേ?
ഗാനരചന: ബിച്ചുതിരുമല
സംഗീതം: രവീന്ദ്രന്
പാടിയത്: യേശുദാസ്
മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍...
കേരള പഴമചരിതമെഴുതിയൊരു
ഭാരത പുഴതന്‍ അരിയ മണല്‍തരികളേ...
പറയുക പറയുക നിണമെഴുതിയ കഥ
(മാമാങ്കം...)
അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിന്‍ താളത്തില്‍ പോരാടിയും
നിലപാടു നിന്ന തിരുമേനിമാര്
തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്ക് ചീന്തേരിടാന്
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയൂ... (മാമാങ്കം...)
സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിളനീരിലിന്ന് മണലാഴിയില്‍
എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിക്കരങ്ങേറുവാന്
അരിയ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ.. പറയു
(മാമാങ്കം...)
ee paattu alla njaan chodichathu sree'
Post a Comment