എന്റെ സംഗീത ബോധത്തിന്റെ ഏറ്റവും അവസാനത്തെ ആരാധിക എന്റെ ചേച്ചിയുടെ അന്ച്ചു വയസ്സ് പ്രായമുള്ള മകള്‍ ഈവക്കുട്ടിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളം അവള് എന്റെ പാട്ടു കേട്ടു കോരിതരിച്ചിരുന്നിട്ടുണ്ട്. എന്റെ മധുരമായ സ്വരരാഗങ്ങള്‍ കേട്ടിട്ടാണ് അവള് എന്നും കാലത്ത് എഴുന്നെല്ക്കുക. കണ്ണൊക്കെ തിരുമ്മി പാതി ഉറക്കത്തില്‍ പായയില്‍ എഴുന്നേറ്റിരുന്നു അവള് ഒരു കുഞ്ഞു നേരം എന്നെ തുറിച്ചു നോക്കും, പിന്നെ ഒരു കരച്ചിലാണ്.
" അമ്മാമ്മേ ഈ കുഞ്ഞച്ചനോട് ഒന്നു മിണ്ടാണ്ട്ക്കാന് പറാ, എന്നെ സല്യപെടുതുനു " എന്നൊക്കെ വലിയ വായില്‍ വിളിച്ചു എണ്ണി പ്പെറുക്കി കരയും .എന്റെ ആവേശം കൂടത്തെ ഉള്ളു അതിന്റെ കരച്ചില് കേള്‍ക്കുമ്പോള്‍. അവളെ പറഞ്ഞിട്ടു കാര്യമില്ല.പണ്ടൊരിക്കല്‍ പാട്ടുപാടി തുടങ്ങി അവസാനം മോണോ ആക്ടില്‍ അവസാനിപ്പിച്ചവ ളാ അവള്ടെ അമ്മ. അപ്പൊ പിന്നെ അത്രേം സംഗീത ബോധമേ അവള്ക്കുണ്ടാവുള്ളൂ. (പാവം, ഈവക്കുട്ടി എന്നില്‍ നിന്നും രെക്ഷപെട്ടു അവള്ടെ അമ്മയുടെ അടുത്തേക്ക് , ഒസ്ട്രലിയ യിലേക്ക് നാടുവിട്ടു)
അപ്പോള്‍ പറഞ്ഞു വന്നത് എന്റെ പാട്ടിനെ കുറിച്ചും ഗാനമേളയെ കുറിച്ചുമാണ്. ഞാന്‍ സ്കൂളില്‍ പത്തിന് പഠിക്കുമ്പോള്‍ നടന്ന സംഭവം ആണ്. അത്തവണ യുവജനോത്സവത്തിനു ന്റെ സ്വപ്ന പദ്ധതികള്‍ ഒരു ഗാനമേളയും നാടകവുമായിരുന്നു. രണ്ടിന്റേയും രചന സംവിധാനം അവതരണം ഒക്കെയും ഈ ഞാന്‍. ( എന്റെ സ്കൂളിന്റെ കലാ ദാരിദ്ര്യം എന്നൊക്കെ പറഞ്ഞു നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കാന്‍ വരട്ടെ). നാടകം വയ്റ്റിംഗ് ഫോര്‍ ഗോദ്ധോ എന്ന അതി പ്രെശസ്തമായ ഒന്നു. (അത് ഞങ്ങള്‍ അവതരിപ്പിച്ചു കുളമാക്കിയത് പിന്നിട് പറയാം)
ഗാനമേള എന്ന് പറഞ്ഞാല്‍ അതി വിപുലമായ ഒരു സെറ്റ് അപ് ആണ്. വാടകക്ക് എടുക്കുന്ന ഒരു സെറ്റ് തബല, പിന്നെ ഉണ്ണികളെ കളിപ്പിക്കുന്ന ഒരു കിലുക്കാം പെട്ടി, (തകില് എന്നൊക്കെ വേണേല്‍ പറയാം, ഒരു അഡ്ജസ്റ്റ് മെന്റിനു) , പിന്നെ ചിലപ്പോള്‍ ഒരു ഹാര്‍മോണിയം കൂടി ഉണ്ടാകും. പിന്നെ മൈക്ക്, ഞങ്ങള്‍ ആറോ ഏഴോ പാര്ടിസിപന്റസ്. മതി ഇത്രയേ വേണ്ടു.
ആ കൊല്ലം ലളിത ഗാനത്തിന് ഒന്നാം സമ്മാനം വാങ്ങിയ ഈ ഞാന്‍ തന്നെയാണ് എന്റെ ട്രൂപിന്റെ ശക്തി എന്ന് ഞാന്‍ പറഞ്ഞാല്‍ അത് നിങ്ങള്‍ വിശ്വസിക്കുമോ ആവോ? പിന്നെ രണ്ടു ഫീമെയില്‍ സിങ്ങേര്സ്. പ്രീതിയും ബിന്ദുവും. തബല കൊട്ടാന്‍ റോണി, ഹാര്മോനിയവും തകിലും വായിക്കാന്‍ വിനീഷും, ഞാനും. ഞാന്‍ തന്നെ പാടുന്നു. കുറെ മുന്‍പ് തന്നെ ഞങ്ങള്‍ പരിശീലനം തുടങ്ങി. പെണ്‍കുട്ടികള്‍ക്ക് ഞാന്‍ ഉദ്ദേശിച്ച പാട്ടു 'തേന്‍ മാവിന് കൊമ്പത്ത്" എന്ന സിനിമയിലെ 'നിലാ പൊങ്ങഗലായെലാ' എന്ന ഗാനം ആയിരുന്നു. അധികം താളമൊന്നും ഇല്ലാതെ തന്നെ കാര്യം നടത്താം. 'കണ്ണേ കലൈമാനേ ' എന്ന ഗാനം ഞാനും പാടാം എന്ന് കരുതി.
എല്ലാവരും സമ്മതിച്ചു. അന്ന് തന്നെ ഞങ്ങള്‍ തുടങ്ങി.പെന്കുടികള്ക്ക് അത്ര രസിച്ചതായ് എനിക്ക് തോന്നീല്ല.പിറ്റേ ദിവസം ആദ്യത്തെ കല്ലുകടി തുടങ്ങി. പിറ്റേ ദിവസം പെണ്‍കുട്ടികള്‍ വന്നത് വേറെ ഒരു പാട്ടുമായിട്ടാണ്.
'കണ്ണ എന്‍ ചെലക്കുള്ളില് കട്ടുരുമ്പ് ഉരിന്ചിരുക്ക് ' എന്ന തമിഴ് ഗാനം. അത് എനിക്കത്ര പിടിച്ചില്ല. ആ പാട്ടിനു ചില സ്പെല്ലിംഗ് മിസ്ടകെസ് ഉണ്ടെന്നു ഞാന്‍ അവരോട് ആവുന്നത്ര പറഞ്ഞു നോക്കി. യെവടെ , അവര്‍ വിടുന്ന മട്ടില്ല.നിങ്ങള്‍ ആ ഗാനം കണ്ടിട്ടുന്ടെല് കുറച്ചൊക്കെ മനസ്സിലാകും. അവസാനം ഞാന്‍ സമ്മതിച്ചു. വീട്ടില്‍ വന്നപ്പോള്‍ ചേച്ചി എന്ന മൂരാച്ചി എന്നെ കുറെ കളിയാക്കി,
' ഈ വൃത്തികെട്ട പാട്ടാണോ നീ പാടാന്‍ പോണേ, നന്നായി'
എങ്കിലും ഞങ്ങള്‍ പരിശീലനം അതി ഘോരമായി തുടര്‍ന്നു.
അങ്ങനെ ആ ദിനം വന്നെത്തി.സ്റ്റേജില്‍ കേറാന്‍ തുടങ്ങുമ്പോലാണ് ഞാന്‍ അത് കണ്ടത്. എന്റെ ക്ലാസ്സിന്റെ ലീഡര്‍ അവിടെ കര്ട്ടന് വലിക്കുന്നതിന്റെ അടുത്ത് നില്ക്കുന്നു. ഞങ്ങള്‍ ആറ് പേരെ ഉള്ളു. അവനെ കൂടി ചുമ്മാ കേറ്റാം. ലീഡര്‍ അല്ലെ, അവനും ഒന്നു ഷൈന്‍ ചെയ്തോട്ടെ എന്നെനിക്കു തോന്നി, (അവന്റെ മനസ്സില്‍ അങ്ങനൊരു ആഗ്രഹം ഉണ്ടെന്നു എനിക്ക് നേരത്തെ തോന്നിയിരുന്നു, കാരണം പലപ്പോഴും ഞങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ അവന് അവിടെ വന്നിരിക്കാരുണ്ട്.) ഞാന്‍ ജിനീഷിനെ വിളിച്ചു,
"നീയും വാടാ, ലീഡര്‍ ഉണ്ടേല്‍ നമ്മുടെ ക്ലാസ്സിനൊരു ബലമാണ്"
" ഏയ് , ഞാന്‍ ഇല്ലടാ, അതൊന്നും ശരിയാവൂല്ല" അവന് വിനയ പുരസ്സരം പറഞ്ഞു.
" ചുമ്മാ കേറി നിന്നാല്‍ മതി , നീ ഒന്നും ചെയ്യാന്‍ പോണ്ടാ"
സത്യത്തില്‍ അവന് നല്ല സന്തോഷമുന്ടെന്നു എനിക്കറിയാം. പാവം, നഞാന്‍ അധികം നിര്‍ബന്ധിക്കാതെ തന്നെ അവന് സ്ടേജില് കേറാന്‍ തയ്യാറായി.
അങ്ങനെ ഞങ്ങള്‍ പരിപാടി തുടങ്ങുകയായി.
ആദ്യത്തെ ഗാനം എന്റെതാണ്, 'കണ്ണേ കലൈമാനേ ' എന്ന ഗാനം. ഞാന്‍ തുടങ്ങി. അല്പം കഴിഞ്ഞു മുന്പില് ഇരിക്കുന്ന കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങി, എനിക്ക് കാര്യം മനസ്സിലായില്ല. വല്ലാതെ ബോര് ആകാതെ പാടാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അന്നേരം സ്ടേജില് ഒരു ചെറിയ തള്ളും വലിയും നടക്കുകയാണ്. തബലക്ക് വേണ്ടി റോണിയും ജിനീഷും തമ്മില്‍. അതാണ് കുട്ടികള്‍ ചിരിക്കുന്നേ. അവസാനം നമ്മുടെ ലീഡര്‍ അതില്‍ ജയിച്ചു എന്ന് പാട്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. ആ കശ്മലന് യാതൊരു താളവുമില്ലാതേ കിട്ടിയ അവസരം ഉപയോഗിക്കുകയാണ്.ഒരു തരം ടപ്പാം കൂത്ത് കൊട്ടു 'കണ്ണേ കലൈമാനേ ' എന്ന പാവം പാട്ടിനു. അവന്റെ താളത്തിനു അനുസരിച്ച് ഞാന്‍ പാടാം എന്ന് നോക്കി, യെവടെ നടക്കുന്നു. ആശാന് പരിസരം തന്നെ മറന്നു അവന്റെതായ ഒരു ലോകത്തില്‍ നിന്നു കൊട്ടുകയാണ്.
ഒരു കണക്കിന് ഞാന്‍ അത് അവസാനിപ്പിച്ചു. അടുത്ത പാട്ടു അനൌണ്സ് ചെയ്യാന്‍ വീണ്ടും മൈക്ക് എടുത്തതും അവന് ചാടി വന്നു മൈക്ക് തട്ടിപ്പറിച്ചു. എന്നിട്ട് പറഞ്ഞു
" അടുത്ത ഗാനം ആലപിക്കുന്നത്...... ശ്രീ ജിനീഷ്."
ഈശ്വരാ!!! എനിക്ക് തലയില്‍ ആകെ ഗാനമേള നടക്കുന്ന പ്രതീതി. അവന് യാതൊരു കൂസലും ഇല്ലാതേ തുടങ്ങി.
"വരിക്ക ചക്കെടെ ചുള കണക്കിന്........"
നാല് വരി കഴിഞ്ഞപ്പോലെക്കും അവന് ആ പാട്ടു മറന്നു. പക്ഷെ ഒരു നിമിഷം തടഞ്ഞു നിന്നിട്ടു അവന് വീണ്ടും പാടി.
തൂ ചീസ് ബടി ഹി മസ്തു മസ്തു........
അങ്ങനെ തുടരെ തുടരെ നാല് വരി വീതം നാലോ അന്ച്ചോ പാട്ടുകള്‍
എങ്ങനെ കൊട്ടണം എന്നൊന്നും അറിയാണ്ടെ പാവം റോണി തബലയില്‍ ടൈപ്പ് രൈടിംഗ് പഠിക്കുന്നു.
വിനീഷ് ഒരു മൂലയില്‍ ചമ്മി നില്ക്കുന്നു. പാവം പെണ്‍കുട്ടികള്‍ ഒന്നും മിണ്ടാനാവാതെ ഡെസ്കില്‍ പിടിച്ചു നില്ക്കുന്നു. ഞാന്‍ ആകെ വിയര്‍ത്തു കുളിച്ചു ഇപ്പോള്‍ വീഴും എന്ന അവസ്ഥയില്‍ ..
പക്ഷെ അവന് മാത്രം തകര്‍ക്കുകയാണ്. അവസാനം ,
അവന്റെ പാട്ടു കഴിഞ്ഞപ്പോള്‍ , അവന്, ഞങ്ങളുടെ ക്ലാസ്സ് ലീഡര്‍, ഔദ്യോധികമായ് പ്രഖ്യാപിച്ചു.
'ടെന്‍ ഡി ' യുടെ ഗാനമേള ഇതോടെ ഇവിടെ പൂര്‍ത്തിയാവുന്നു. നന്ദി."
കര്ട്ടന് താഴ്ന്നു. കട്ടുരുമ്പും ചെലയുമൊന്നും പാവം പെണ്‍കുട്ടികള്‍ക്ക് പാടാന്‍ കഴിഞ്ഞില്ല.
പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമത്തോടെ ഞങ്ങള്‍ സ്റ്റേജില്‍ നിന്നും താഴെ ഇറങ്ങി.
അവന് ആണെന്കില് ഒരു പാടു സന്തോഷത്തിലും.
ഇറങ്ങിയ പാടെ എന്നെ കെട്ടിപിടിച്ചു കൊണ്ടു അവന് പറഞ്ഞു,
"സന്തോഷായില്ലേ? കലക്കീല്ലേ നമ്മള്?"
വാല് : ഇതു ചുമ്മാ നിങ്ങള്‍ വിശ്വസിക്കാന്‍ ഞാന്‍ കഷ്ടപ്പെട്ട് അപ്ലോഡ് ചെയ്തതാ,,
(കേള്‍ക്കാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര് എന്നാണ് ബൈബിളില്‍ പറഞ്ഞെക്കുന്നെ എങ്കിലും.)
http://www.divshare.com/download/4148120-3ad
ബ്ലോഗ്നാര്ക്കാവില് അമ്മയാന്നെ സത്യം, ഇതു ഞാന്‍ തന്നെ പാടീതാ.....

15 comments:
ഒരു ഗാനമേളയുടെ ഓര്‍മ്മയ്ക്ക്,....
കടുവയെ പിടിക്കുന്ന കിടുവയോ, ശ്രീമാന്‍ ജിനീഷ് വേതാളത്തിനു പറ്റിയ വിക്രം തന്നെ. ലീഡറായാല്‍ ഇങ്ങനെ വേണം
എന്തായാലും കലക്കി..:)
കലക്കിത്തന്നല്ലോ.... ഇതിനാ പറയുന്നത് അട്ടയെപ്പിടിച്ച് മെത്തയിക്കിടത്ത്വാ...വേലിയിലിരുന്നതിനെ ..ടത്ത് വെക്ക്വാന്നൊക്കെ.
ഹെന്റമ്മോ.......ഭീകരശബ്ദത്തിന്, ആസുരതാളം.........ഇഷ്ടായിഷ്ടോ....
നാല് വരി കഴിഞ്ഞപ്പോലെക്കും അവന് ആ പാട്ടു മറന്നു. പക്ഷെ ഒരു നിമിഷം തടഞ്ഞു നിന്നിട്ടു അവന് വീണ്ടും പാടി.
തൂ ചീസ് ബടി ഹി മസ്തു മസ്തു........
അങ്ങനെ തുടരെ തുടരെ നാല് വരി വീതം നാലോ അന്ച്ചോ പാട്ടുകള്‍
എങ്ങനെ കൊട്ടണം എന്നൊന്നും അറിയാണ്ടെ പാവം റോണി തബലയില്‍ ടൈപ്പ് രൈടിംഗ് പഠിക്കുന്നു.
വിനീഷ് ഒരു മൂലയില്‍ ചമ്മി നില്ക്കുന്നു. പാവം പെണ്‍കുട്ടികള്‍ ഒന്നും മിണ്ടാനാവാതെ ഡെസ്കില്‍ പിടിച്ചു നില്ക്കുന്നു. ഞാന്‍ ആകെ വിയര്‍ത്തു കുളിച്ചു ഇപ്പോള്‍ വീഴും എന്ന അവസ്ഥയില്‍ ..
പക്ഷെ അവന് മാത്രം തകര്‍ക്കുകയാണ്. അവസാനം ,
അവന്റെ പാട്ടു കഴിഞ്ഞപ്പോള്‍ , അവന്, ഞങ്ങളുടെ ക്ലാസ്സ് ലീഡര്‍, ഔദ്യോധികമായ് പ്രഖ്യാപിച്ചു.
'ടെന്‍ ഡി ' യുടെ ഗാനമേള ഇതോടെ ഇവിടെ പൂര്‍ത്തിയാവുന്നു. നന്ദി."
ഹ ഹ ..ഗാനമേള കല(ങ്ങി)ക്കി :)
ഹി..ഹി..ഗാനമേളയായാല് ഇങ്ങനെ വേണം..ജിനീഷിനും വേതാളത്തെ പോലെ ഭയങ്കര ആത്മവിശ്വാസം ആയിപ്പോയി..ആത്മവിശ്വാസം കൂടിയാലും കുഴപ്പമാ എന്നു പറയുന്നതു വെറുതെയല്ലാ ട്ടോ.....:-)
പിടി ഞാനായിട്ട് കൊടുത്തു പോയതാ അല്ഫോന്സകൊച്ചേ, കമന്റിയതില്‍ സന്തോഷം,
ഷാരു വന്നതില്‍ അതിയായ സന്തോഷം
കടവാ നീ പറഞ്ഞതാ അതിന്റെ ശരി , നന്ദി
തോന്ന്യാസി സന്തോഷം ഇങ്ങോട്ട് വന്നതിനു,
രതിസുഖം സ്വാഗതം
ജിഹേഷ് വളരെ സന്തോഷം കംമെന്റ്സിനു
റോസ് ആത്മവിശ്വാസം കുറക്കാന്‍ മരുന്നുണ്ടോ കയ്യില്‍?
സന്തോഷം കംമെന്റ്സിനു
കലക്കന്‍ പോസ്റ്റ്. ലീഡര്മാരായാന് ഇങ്ങനെ വേണം. എന്താ ഒരു ഉത്തരവാദിത്വം.
ഒരിയ്ക്കല്‍ ഞങ്ങളും പാട്ടു പാടാന്‍ സ്റ്റേജില്‍ കയറി ചമ്മിയിരുന്നു. സമയം പോലെ ഒരു പോസ്റ്റാക്കാം.
:)
പാട്ടു കൊള്ളാമല്ലോ. ഞാനതു ഡൌണ്ലോഡീട്ടുണ്ട്.
ആദ്യമായി വരികയാണ്, വേതാളം പറയുന്നതെന്തെന്നാല്‍ കേള്‍ക്കാനായി.....
കേട്ടു
നന്നേ രസിക്കയും ചെയ്തൂ...
നര്‍മം നല്ലവണ്ണം വഴങ്ങുന്നുണ്ട് വേതാളത്തിന്.
പാട്ട് ഗംഭീരം കേട്ടോ.
പാട്ട് ബാത്രൂമില്‍ മാത്രം ഒതുക്കരുതേ.......
((((((((((((((((((((((( ട്ടെയ്)))))))))))))))))))))))))
ആദ്യമേ ഒരു തേങ്ങാ ഉടക്കട്ടെ, എന്റെ പോസ്ടിസ്ലെ കമന്റ്സ് പത്തെണ്ണം കഴിഞ്ഞതിനു,
ഹാവൂ , ശ്രീ വന്നുല്ലേ? ആദ്യമേ കാണാരുള്ളതാ ശ്രീടെ കമന്റ്സ്. കാണാതായപ്പോള്‍ ശ്രീയും കൈവിട്ടു ന്നു പെടിചെയ്.
പിന്നെ ഗീത ചേച്ചി സന്തോഷം ട്ടോ കംമെന്റ്സിനു.
എന്റെ പാട്ടു കേക്കാന്‍ ഒരു ഇര കൂടി കിട്ടിയതിലെ സന്തോഷം ശ്ശി ഉണ്ട്ട്ടോ.
വേതാളം,
സംഭവം എന്തായാലും സൂപ്പര്‍....
ആശംസകള്‍....
:)
Hi
What about malayalam fonts now? Still not working?
1. Check whether Anjali font is there in your C:\Windows\fonts folder [C:\ drive or in the drive where you installed the OS] or simply control panel -> fonts folder.
2. Install Mozhi keymap in your system and mark the line Turn on unicode supplementary character display in your Keyman configuration -> Options -> Advanced
3. Now reboot.
[If you can see only rectangles instead of malayalam fonts, that is the issue with the fonts only]
Post a Comment