തൃശ്ശൂരിലെ പി ജി സെന്ററില്‍ പഠിക്കുന്ന സമയത്തെ ഒരു സംഭവം. ഞങ്ങള്‍ രണ്ടാം വര്‍ഷമായിരുന്നു. ആ കൊല്ലം ഞങ്ങള്‍ക്കു സ്റ്റ്ടി ടൂര്‍ ഉണ്ടായിരുന്നു. അതിന് മുന്നിട്ടരങ്ങിയത് ഞാനും എന്റെ മറ്റൊരു സുഹൃതുമായിരുന്നു. എന്നാല്‍ ക്ലാസ്സിലെ പല കുട്ടികളുടെയും പ്രതികരണം ഞങ്ങളുടെ ആവേശം കെടുത്തി. ആര്‍ക്കും വലിയ താത്പര്യം ഒന്നുമില്ലാത്ത പോലെ. ഞങ്ങള്‍ രണ്ടു പേരും എല്ലാവരെയും മാറി മാറി നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. പെണ്‍കുട്ടികളുടെ വീട്ടില്‍ പലര്‍ക്കും സമ്മതം ഉണ്ടായിരുന്നില്ല. പല കുട്ടികളുടെയും വീട്ടില്‍ ഞങ്ങള്‍ നേരിട്ടു വിളിച്ചു അമ്മമാരെ സോപ്പിട്ടു സമ്മതിപ്പിച്ചു. എന്നിട്ടും അറുപതു പേരുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും ഏകദേശം ഇരുപത്തിയഞ്ചു കുട്ടികളെ ഞങ്ങള്‍ക്കു കിട്ടിയുള്ളൂ.
അന്ന് എന്റെ വീടിന്റെ ഭാഗത്ത് നിന്നും വേറെയും രണ്ടു പെണ്‍കുട്ടികള്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. ഒരു കുട്ടിയുടെ വീട് എന്റെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയും മറ്റേ കുട്ടിയുടെ വീട് ഏകദേശം നാല് കിലോമീറ്റര്‍ അകലെയും. ഞങ്ങള്‍ മൂന്നു പേരും പോകാന്‍ തിരുമാനിചിട്ടുണ്ടായിരുനു.
അങ്ങനെ ആ ദിവസം വന്നെത്തി. ഞാന്‍ എന്റെ ബാഗും എടുത്തു നേരെ സീനയുടെ വീട്ടിലേക്ക് പോയി. അവളുടെ അമ്മ പറഞ്ഞു " മോനേ നീ ഒക്കെ ഉള്ള ധൈര്യതിലാ ഞങ്ങള്‍ പറഞ്ഞയക്കുന്നത്. ഒരു കുഴപ്പവുമില്ലാതെ ഇവിടെ തിരിചെത്തിക്കണം " ഞാന്‍ പറഞ്ഞു അമ്മ ഒന്നുകൊണ്ടും പേടിക്കണ്ടാ , ഒരു കുഴപ്പവും ഉണ്ടാകില്ല." അവിടെ നിന്നും ഞങ്ങള്‍ നേരെ നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള ഷെരിന്‍ ടെ വീടിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ ആ കുട്ടിയുടെ അമ്മയും കുറെ പറഞ്ഞു. അങ്ങനെ അവരുടെ രണ്ടു പേരുടേയും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടു ഞങ്ങള്‍ യാത്ര തിരിച്ചു.
ദോഷം പറയരുതല്ലോ അത് ശെരിക്കും ഒരു അടിപൊളി യാത്ര തന്നെയായിരുന്നു. ഞങ്ങള്‍ എല്ലാവരും ശെരിക്കും എന്ജോയ് ചെയ്തു.ഒരു പുലര്‍ചെയാണ് ഞങ്ങള്‍ തിരിച്ചെത്തിയത്. അന്ന് നേരം വെളുക്കുന്നതുവരെ ഞങ്ങള്‍ കോളേജില്‍ കഴിച്ചു കൂട്ടി. പിറ്റേന്നു കാലത്തെ ആദ്യത്തെ ബസില്‍ തന്നെ ഞങ്ങള്‍ മൂന്നുപേരും വീടിലേക്ക് തിരിച്ചു.പിന്നിടാണ് രസമുണ്ടായത്.
ബസില്‍ keriyathe എനിക്ക് ഓര്മയുള്ളൂ. ചക്ക വീഴുന്ന പോലെ ഞാന്‍ ബോധം കെട്ട് വീണു. പിന്നെ ഞാന്‍ എന്റെ അമ്മയുടെ സ്നേഹസ്പര്‍ശം ഏറ്റാണ് എഴുന്നെല്‍ക്കുന്നെ. കണ്ണ് തുറന്നപ്പോള്‍ അമ്മയുടെ മുഖം മുന്പില്. അമ്മ ഒരു കരച്ചിലിന്റെ വക്കത്തായിരുന്നു. എന്ത് സംഭവിച്ചു എന്ന് എനിക്ക് യാതൊരു ബോധവുമില്ല. എന്റെ ഓര്‍മയില്‍ ഞാന്‍ ടൂര്‍ കഴിഞ്ഞു വന്നു സുഖമായി കിടന്നു ഉറങ്ങുകയാണ്. ഞാന്‍ ചോദിച്ചു അമ്മക്ക് എന്താ പറ്റിയത്?
"ഓഹ്ഹോ, നീ ഇങ്ങോട്ട് വാ ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കു"
ഞാന്‍ എഴുന്നേറ്റു ഡൈനിങ്ങ് റൂമില്‍ പോയപ്പോള്‍ അവര്‍ രണ്ടു പേരും ഇരുന്നു ചായ കുടിക്കുന്നു.
" ഹ നിങ്ങള്‍ വീട്ടില്‍ പോയില്ലേ? കാലത്തെ എഴുന്നേറ്റു ഇവിടെ വന്നിരിക്കുനതെന്താ?"
അവര്‍ ഇരുന്നു ചിരിക്കുകയാണ്.
" നിനക്കു യാതൊരു ബോധവുമില്ലാലെ? കൊള്ളാം "
" അമ്മേ ഇവന് ക്ഷീണം കൊണ്ടാ വേറെ ഒന്നുമില്ല ,എന്തായാലും കണ്ണ് തുറന്നില്ലേ? പെടിക്കണ്ടാടോ , ഞങ്ങള്‍ പൂവാണ്. ഇനിം വൈകിയാല്‍ അമ്മ പേടിക്കും" ഷെരിന്‍ പറഞ്ഞു
എനിക്ക് ഒരെത്തും പിടിയും കിട്ടില്ല
"പോട്ടെടാ ഞങ്ങള്‍" അവര്‍ യാത്ര പറഞ്ഞിറങ്ങി
പിന്നിട് അമ്മ പറഞ്ഞു തന്ന കാര്യങള് ഇങ്ങനെ:
ബസില്‍ കേറിയ ഉടനെ ഞാന്‍ ബോധം കെട്ട് വീണു. ശബ്ദം കേട്ടു സീന തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ ചത്ത പോലെ കിടക്കുന്നു. " ആളുകള്‍ എന്റെ ചുറ്റും കൂടി. അവര്‍ പറഞ്ഞു അവരുടെ കൂടുകാരനാണെന്നു. എന്റെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ബസിലെ കണ്ടക്ടരും ആ കുട്ടികളും കൂടി എന്നെ പൊക്കിയെടുത്തു ഒരു ഓട്ടോ റിക്ഷയില്‍ കേറ്റി നേരെ എന്റെ വീടിലേക്ക് വന്നു.
അമ്മയുണ്ടായിരുന്നില്ല അപ്പോള്‍. കാളിന്ഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടു പിതാശ്രീ വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ തോളില്‍ തൂങ്ങി കണ്ണുമടച്ചു കുഴഞ്ഞു നില്ക്കുന്നു. അവര്‍ തന്നെ എന്നെ എന്റെ റൂമിലേക്ക് കയറ്റി കട്ടിലില്‍ കിടത്തി.അപ്പോളേക്കും അമ്മ വന്നു. അപ്പന് അവര്‍ക്കു ചായ വെച്ചു കൊടുത്തു. ഇതൊക്കെ കഴിഞ്ഞപ്പോളാണ് ഞാന്‍ കണ്ണ് തുറന്നത്. എനിക്കതൊന്നും ഒരു നേരിയ ഓര്മ പോലുമില്ല.
പിറ്റേന്നു ഞാന്‍ കോളേജില്‍ പോയപ്പോള്‍ കഥ അത്യാവശ്യം നുണകള്‍ ഒക്കെ ചേര്‍ത്തു കൊഴുപ്പ് കൂട്ടി വിളംബിയിരുന്നു അവര്‍. അതുകൊണ്ട് അപ്പോളത്തെ എന്റെ അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതെ ഉള്ളു.
അവര്‍ പറഞ്ഞു, നിന്നെയൊക്കെ ഉത്തരവാദിത്തം ഏല്പിച്ച ഞങ്ങളുടെ അമ്മമാരെ പറഞ്ഞിട്ടെ കാര്യമുള്ളൂ. അവസാനം അവനെ നോക്കാന്‍ ഞങ്ങളും"
പക്ഷെ ബസില്‍ കേറിയ സമയം തൊട്ടു വീട്ടില്‍ വന്നു കണ്ണ് തുറക്കുന്ന സമയം വരെ ഞാന്‍ എവിടെയായിരുന്നു?

3 comments:
സത്യത്തില്‍ എന്തു സംഭവിച്ചതായിരുന്നു? യാത്രാക്ഷീണം കാരണമായിരിയ്ക്കും. അല്ലേ?
:)
യാത്രാ ക്ഷീണം തന്നെയായിരിക്കാം ശ്രീ,
അന്ന് തന്നെ ഞാന്‍ ഡോക്ടറെ കണ്ടിരുന്നു, ഒരു കുഴപ്പവുമില്ല എന്നാണ് പറഞ്ഞതും.
കമന്റ്സ് ഒരിക്കല്‍ കൂടി തന്നതില്‍ സന്തോഷവും നന്ദിയും
എന്റെ അനിയത്തിക്കുട്ടി പറഞ്ഞ പോലെ ആരും നോക്കാനില്ലാതെ മുരടിച്ചു പോകും എന്റെ ഈ ബ്ലോഗ് എന്നാണ് ഞാന്‍ കരുതിയെ
പെണ്‍കുട്ടികളുടെ തോളില്‍ തൂങ്ങാന്‍ ഉള്ളൊരു അടവല്ലേ അത്? :)
Post a Comment