പ്രിയ ബൂലോക സുഹൃത്തുക്കളെ,
മുകളിലെ ചിത്രത്തില്‍ കാണുന്ന സുന്ദരനായ ചെറുപ്പക്കാരനെ നിങ്ങള്‍ അറിയുമോ?
കാണാന്‍ അതി സുന്ദരനും സ്വഭാവം , വായില്‍ വിരലിട്ട് കൊടുത്താല്‍ പോലും കടിക്കാതെ അപ്പാടെ വിഴുങ്ങുകയും ചെയ്യുന്നത്രേം പാവമായ ഈ യുവാവ് അതി കഠിനമായ ഒരു രോഗതാല്‍ വലയുന്നവന് ആണെന്ന കാര്യം നിങ്ങളെ വ്യസന സമേതം അറിയിച്ചു കൊള്ളട്ടെ.
വൈദ്യ ശാസ്ത്രം പോലും പടിയടച്ചു പിണ്ഡം വെച്ചിരിക്കുന്ന ഈ യുവാവിനെ ബാധിച്ചിരിക്കുന്ന മാരക രോഗം "ബ്ലോഗ് ഡിപ്രഷന്" എന്നാണ് അറിയപെടുന്നത്. ഇതിന്റെ ശാസ്ത്രീയ നാമം "blog without commentsaania" എന്നാണ്. മലയാളത്തില്‍ ഈച്ചയെ ആട്ടി ഇരിക്കല്‍ എന്നും പറയും
താന്‍ എഴുതുന്ന എല്ലാം അതി ശ്രേഷ്ടവും മഹത്തരവും ആണെന്ന് സ്വയം വിശ്വസിക്കുകയും എന്നാല്‍ വായിക്കുന്ന ഒരാള്‍ക്ക് പോലും അങ്ങനെ തോന്നാതിരിക്കുകയും ചെയ്യുന്നതാണ് ഈ അസുഖത്തിന്റെ പ്രാരംഭ ലക്ഷണം. ലോകം മുഴുവനും താന്‍ എഴുതിയതൊക്കെ വായിച്ചു കൊണ്ടിരിക്കുകയാനെന്ന അബദ്ധ ധാരണയാല്‍ ഓരോ പത്തു നിമിഷം കൂടുമ്പോഴും തന്റെ ബ്ലോഗ് തുറന്നു നോക്കി അതില്‍ ഒന്നും കാണാതെ അതി കഠിനമായ ഡിപ്രഷന് (അതി കഠിനമായ വയറു വേദന എന്നൊക്കെ പറയുമ്പോലെ ) അനുഭവിക്കുകയാണ് ഈ പാവം പാവം ചെറുപ്പക്കാരന് .
ഇതിന്റെ ഫലമായി കൂടുതല്‍ കൂടുതല്‍ വഷലത്തരങ്ങള് തന്റെ ബ്ലോഗില്‍ വീണ്ടും വീണ്ടും പോസ്റ്സ് ചെയ്യാന്‍ മുതിരുകയും കൂടുതല്‍ കൂടുതല്‍ വയറു വേദന അനുഭവിക്കുകയും ചെയ്യുന്നു ഈ ഹത ഭാഗ്യന്. ക്രമേണ ഇദ്ദേഹം തന്റെ മനസ്സിലെ എഴുത്തുകാരനെ കുരുടോന് കൊടുത്തു കൊല്ലാനും സാധ്യതയുണ്ട്. (ഹാവൂ,, ആശ്വാസം!!! എന്ന് കരുതാന്‍ വരട്ടെ,, )
ആയതിനാല്‍ ഇതു വഴി പോകുന്ന എല്ലാവരും എന്തേലും രണ്ടുവരി ഇവിടെ കുത്തികുറിച്ചുപോകാന് അതിയായി താല്പര്യപെടുന്നു.(ചുമ്മാ രണ്ടു തെറിയെങ്കിലും പറഞ്ഞിട്ടു പോടേയ്).
നിങ്ങളുടെ ഓരോ കംമെന്റ്സിനും ഇദ്ദേഹത്തിന്റെ ബ്ലോഗായുസ്സിലേക്ക് ഓരോ മണിക്കൂര്‍ വീതം പ്രദാനം ചെയ്യാന്‍ കഴിയുമെന്നും അറിയിച്ചു കൊള്ളട്ടെ.

19 comments:
അനോണികളുടെ ദേശീയഗാനം കാണുക...
ഓഫ് ഒരു ശീലമാ, ക്ഷമി!
ഇന്നാ ഒരു മണിക്കൂറ് എന്റെ വക....
ഹ.. ഹ... ഹാ.....
ഇന്നാ ഒരു മണിക്കൂറ് എന്റെ വക....
ഹ.. ഹ... ഹാ.....
Mwone njanitha Kollu
Chavalle Mone
dont do..dont do..chaavalle.ethra comments venelum post cheyyaam to keep ur blog alive:-)
ഹി..ഹി..വേതാളമേ..ഇതു ഭീകരം തന്നെ..ഇത്രേം നാളും വലിയ കുഴപ്പമില്ലാതെ ബ്ലോഗിക്കൊണ്ടിരുന്നു വേതാളം ഈ മാനിയയെ എപ്പോള്‍ എടൂത്തു തോളില്‍ കേറ്റി??..വിലപ്പെട്ട ആയുസ്സിലേക്ക് ഞാനും 1 മണിക്കൂര്‍ സംഭാവന ചെയ്യുന്നൂ ട്ടാ..
ദാ ഒരു തുള്ളി കമന്റ് മരുന്ന്...
ഡോക്ടര്‍ ബ്ലോഗര്മാനെ ഒന്നു കണ്ടു നോക്കൂ...
ദിവസം ഒന്നു വീതം മൂന്നു നേരം കമന്റ് വായിച്ചാല്‍ അസുഖം കുറഞ്ഞേയ്ക്കും.
:)
:)
വേതാളം വീട്ടില്‍ നല്ല മുരിക്കിന് മരമുണ്ടോ എങ്കില്‍ അതിന്റെ മുകളില്‍ വലിഞ്ഞു കയറിട്ട് താഴോട്ടൊന്നു ഊര്‍ന്നിറങ്ങുക ഈ രോഗത്തിനു അതെയുള്ളു ചികിത്സ
നെനോസ് സ്വാഗതം.
അനോണി വീരന് ഓഫ് ആയാലും കുഴപ്പമില്ലെന്നെ.
പിന്നെ ദേശിയ ഗാനം ഞാന്‍ കണ്ടു , നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍.
ബാജി അത് ഞാന്‍ വരവ് വെച്ചു
കാപ്പിലാനെ ഷാപിലാനോ ഇപ്പോള്‍, ആകെ ഒരു സ്പെല്ലിംഗ് മിസ്റെക്?
മണ്‍സൂണ്‍ ചുമ്മാ പറഞ്ഞതാ ചാവാന്‍ പൂവാനെന്നൊക്കെ, നിങ്ങളെ ഒക്കെ കത്തി വെച്ചു കൊന്നിട്ടെ ഞാന്‍ പോകു.
റോസ് വിലക്കപെട്ട സോറി വിലപ്പെട്ട ഒരു മണിക്കൂറിനു രണ്ടു കമന്റ്സ് നന്ദി തരാം
ശ്രീ ലാല്‍ മരുന്നു കിട്ടി, പക്ഷെ കൈച്ചിട്ടു തുപ്പാനും വയ്യ, മധുരിച്ചിട്ടു ഇറക്കാനും വയ്യാത്ത പോലെ
ശ്രീ ഞാന്‍ ട്രൈ ചെയ്തു നോക്കാം നീര് മിഴി പൂക്കളില്‍ തന്നെ നോക്കാം ട്ടോ
ജിഹേഷ് എന്ത് പറ്റി? ഒരുമാതിരി അവാര്‍ഡ് സിനിമ പോലെ?
അനൂപേ വീട്ടില്‍ ആ പറഞ്ഞ സാധനം മാത്രലല്യ, പകരം തെങ്ങുംമേ കേറിയാല്‍ മതിയോ?
വേതാളം, ബൂലോകരില്‍ പലര്‍ക്കും ഈ രോഗം ഉണ്ട്.(ഈ എനിക്കും). പക്ഷേ രോഗം ഗുരുതരമായി, സാധാരണ ജീവിതത്തെ ബാധിക്കാതെ നോക്കണം.പിന്നെ ശ്രദ്ധിക്കാതെ obsessive compulsive blogomaania ആയിപ്പോയാല്പ്പിന്നെ നല്ല ചികിത്സ വേണം...
ഞാനിതാ ഒരു ഡോസ് മരുന്ന് തരുന്നു. ഒരു മണിക്കൂര്‍ ആയുസ്സ് നീട്ടിക്കിട്ടാന്‍.
ഉം ഉം...
രസമായിട്ടുണ്ട്
(വെറുതെ 1 മണിക്കൂറ് വേതാളത്തിന്ന് കിട്ടുമെന്ന് കരുതി കമ്മന്റ്ചെയ്യണ്ടാ എന്ന് കരുതിയതാ)
പിന്നെ പോട്ടേന്ന് കരുതി,,
ഈ രോഗത്തില്‍ നിന്ന് എത്രയും പെട്ടെന്ന് മുക്തി നേടുവാന്‍ ആശംസിക്കുന്നു..
ഇതെന്റെ ഒറ്റമണിക്കൂറൊറ്റമൂലി
ആയുഷ്മാന്‍ ഭവ:
വെറുതെ 1 മണിക്കൂറ്
പ്രസവ വേദന ഒരു എഴുത്ത്കാരന്റെ ക്കൊടെപ്പിരപ്പന് വേതാളം ചേട്ടാ... കഷ്ടപ്പെട്ട് ഇത് വരെ വന്നതല്ലേ..നിങ്ങടെ എഴിത്തിനു ഒരു കുറവും ഇല്ല എന്ന് മനസ്സിലായി...ഒരു അല്പം( എന്ന് വച്ചാല്‍ ഒരു ചെറുനാരങ്ങ കണക്കിന്) കൂടുതല്‍ ആണെന്നെ തൊന്നിയുല്ലോഒ...:ഡി
എന്റെ വിക്രിയകളും ഒന്ന് വിസിറ്റ് ചെയ്യുമല്ലോ...ല്ലേ..?
kollam dayaharji thalliyirikkunnu:)
Post a Comment